Posted By user Posted On

വി​ദേ​ശ​ജോ​ലി റി​ക്രൂ​ട്ട്മെ​ന്റ് ത​ട്ടി​പ്പു​കാ​രെ സൂ​ക്ഷി​ക്ക​ണം; മുന്നറിയിപ്പുമായി കുവൈത്തിലെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

കു​വൈ​ത്ത് സി​റ്റി: വി​ദേ​ശ​ത്ത് ജോ​ലി തേ​ടു​ന്ന​വ​ർ ത​ട്ടി​പ്പി​നി​രാ​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ മു​ന്ന​റി​യി​പ്പു​മാ​യി ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത ഏ​ജ​ന്റു​മാ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ റി​ക്രൂ​ട്ട്​​മെ​ന്റ് ന​ട​ത്തി നി​ര​വ​ധി​പേ​രെ ത​ട്ടി​പ്പി​നി​ര​ക​ളാ​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ന്ന​റി​യി​പ്പ്.

ഔ​ദ്യോ​ഗി​ക​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത നി​യ​മ​വി​രു​ദ്ധ റി​ക്രൂ​ട്ടി​ങ് ഏ​ജ​ന്റു​മാ​ർ നി​ര​വ​ധി​യാ​ണ്. കേ​ര​ള​ത്തി​ല​ട​ക്കം ഇ​ത്ത​രം വ്യാ​ജ​കേ​ന്ദ്ര​ങ്ങ​ൾ ന​ട​ത്തി​യ​വ​ർ പി​ടി​യി​ലാ​യി​രു​ന്നു. ഇ​വ​ർ വ്യാ​ജ​വും നി​യ​മ​വി​രു​ദ്ധ​മാ​യ ജോ​ലി​ക​ൾ വാ​ഗ്ദാ​നം ചെ​യ്ത് തൊ​ഴി​ല​ന്വേ​ഷ​ക​രി​ൽ​നി​ന്ന് വ​ൻ തു​ക​ക​ൾ ഈ​ടാ​ക്കു​ക​യും ചെ​യ്യും.

ഫേ​സ്ബു​ക്ക്, വാ​ട്ട്‌​സ്ആ​പ്, ടെ​ക്‌​സ്‌​റ്റ് മെ​സേ​ജു​ക​ൾ വ​ഴി​യാ​ണ് ഇ​ര​ക​ളെ ക​ണ്ടെ​ത്തു​ന്ന​ത്. കൃ​ത്യ​മാ​യ ഓ​ഫി​സോ വി​ലാ​സ​മോ ഉ​ണ്ടാ​കി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ പ​രാ​തി​യി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​നോ ത​ട്ടി​പ്പു​കാ​രെ ക​ണ്ടെ​ത്താ​നോ സാ​ധി​ക്കാ​റി​ല്ല. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ, കി​ഴ​ക്ക​ൻ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ, മ​ധ്യേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ൾ, ഇ​സ്രാ​യേ​ൽ, കാ​ന​ഡ, മ്യാ​ൻ​മ​ർ, ലാ​വോ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ൾ വ്യാ​പ​ക​മാ​ണ്.

വീ​ട്ടു​ജോ​ലി​ക്കെ​ന്ന വ്യാ​ജേ​ന സ്ത്രീ​ക​ളെ എ​ത്തി​ച്ച​ശേ​ഷം മ​റ്റു ജോ​ലി​ക​ൾ​ക്ക് പ്രേ​രി​പ്പി​ച്ച നി​ര​വ​ധി പ​രാ​തി​ക​ൾ അ​ടു​ത്തി​ടെ ല​ഭി​ച്ച​താ​യി ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി. തൊ​ഴി​ല​ന്വേ​ഷ​ക​ർ വി​ദേ​ശ​ങ്ങ​ളി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന​തി​നു​മു​മ്പ് തൊ​ഴി​ൽ ക​രാ​ർ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. വി​ദേ​ശ തൊ​ഴി​ലു​ട​മ, റി​ക്രൂ​ട്ട്മെ​ന്റ് ഏ​ജ​ന്റ്, എ​മി​ഗ്ര​ന്റ് വ​ർ​ക്ക​ർ എ​ന്നി​വ​ർ ഒ​പ്പി​ട്ട തൊ​ഴി​ൽ ക​രാ​റി​നു മാ​ത്ര​മെ സാ​ധു​ത​യു​ള്ളൂ. തൊ​ഴി​ൽ ക​രാ​റി​ൽ ശ​മ്പ​ള​വും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത​യു​ണ്ടാ​ക​ണം.

ര​ജി​സ്റ്റ​ർ ചെ​യ്ത റി​ക്രൂ​ട്ട്മെ​ന്റ് ഏ​ജ​ന്റു​മാ​ർ ഇ​ന്ത്യ​ൻ ഗ​വ​ൺ​മെ​ന്റ് കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന പ്ര​വാ​സി ഭാ​ര​തീ​യ ബീ​മാ യോ​ജ​ന​യി​ൽ തൊ​ഴി​ല​ന്വേ​ഷ​ക​രെ നി​ർ​ബ​ന്ധ​മാ​യും ചേ​ർ​ക്ക​ണം. മ​ര​ണ​പ്പെ​ട്ടാ​ൽ 10 ല​ക്ഷ​വും ജോ​ലി സം​ബ​ന്ധ​മാ​യ പ​രി​ക്കു​ക​ൾ​ക്കും ചി​കി​ത്സ ചെ​ല​വ​ട​ക്കം ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കും. ഒ​റ്റ​ത്ത​വ​ണ പ്രീ​മി​യം 275 രൂ​പ​യാ​ണ് ര​ണ്ട് വ​ർ​ഷ​ത്തേ​ക്കു​ള്ള ക​വ​റേ​ജി​ന് ന​ൽ​കേ​ണ്ട​ത്. 375 രൂ​പ പ്രീ​മി​യ​മ​ട​ച്ചാ​ൽ മൂ​ന്ന് വ​ർ​ഷം ക​വ​റേ​ജ് ല​ഭി​ക്കും.www.emigrate.gov.in-​ൽ അം​ഗീ​കൃ​ത റി​ക്രൂ​ട്ട്‌​മെ​ന്റ് ഏ​ജ​ന്റു​മാ​രു​ടെ പ​ട്ടി​ക ല​ഭ്യ​മാ​ണ്.

ഇ​ന്ത്യ​ൻ എ​മി​ഗ്രേ​ഷ​ൻ നി​യ​മം അ​നു​സ​രി​ച്ച്, ര​ജി​സ്റ്റ​ർ ചെ​യ്ത റി​ക്രൂ​ട്ടി​ങ് ഏ​ജ​ന്റു​മാ​ർ​ക്ക് 30,000 രൂ​പ + 18 ശ​ത​മാ​നം ജി.​എ​സ്.​ടി​യാ​ണ് സേ​വ​ന ഫീ​സാ​യി വി​ദേ​ശ​ത്തേ​ക്ക് പോ​കു​ന്ന​വ​രി​ൽ​നി​ന്ന് ഈ​ടാ​ക്കാ​വു​ന്ന പ​ര​മാ​വ​ധി തു​ക. വാ​ങ്ങി​യ തു​ക​യു​ടെ ര​സീ​ത് ന​ൽ​ക​ണ​മെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ​റ​യു​ന്നു. റി​ക്രൂ​ട്ട്​​മെ​ന്റ് സം​ബ​ന്ധി​ച്ച് പ​രാ​തി​യു​ണ്ടെ​ങ്കി​ൽ +917428321144 എ​ന്ന വാ​ട്സ്ആ​പ്പ് ന​മ്പ​റി​ലോ [email protected] എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ലോ അ​റി​യി​ക്കാം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

https://www.kuwaitvarthakal.com/2023/05/31/www-google-search-web-cheap-flight-hotel-booking-mobile-application/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *