ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇസ്രായേല്‍ ബന്ധമുള്ള ചരക്ക് കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം
ഇസ്രായേൽ ബന്ധമുള്ള ചരക്കുകപ്പലിന് നേരെ ഡ്രോൺ ആക്രമണം. ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ചാണ് ശനിയാഴ്ച ആക്രമണമുണ്ടായത്. ആക്രമണത്തിൽ ആളപായം ഒന്നുമില്ല. ചരക്കുകപ്പലിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇന്ത്യയിലെ വെരാവലിൽ നിന്ന് 200 കിലോമീറ്റർ (120 മൈൽ) തെക്കുപടിഞ്ഞാറായാണ് സംഭവം. ലൈബീരിയയുടെ പതാകയുള്ള, ഇസ്രയേല്‍ അംഗീകാരമുള്ള കെമിക്കല്‍ പ്രൊഡക്ട്സ് ടാങ്കറാണ് ആക്രമിക്കപ്പെട്ടത്. യു.കെ. മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് സംഭവത്തെതുടർന്ന് മറ്റ് കപ്പലുകള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് യു.കെ. മാരിടൈം ട്രേഡ് ഓപറേഷന്‍സ് അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ബിട്ടീഷ് സൈന്യത്തിന്റെ യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ്, ആഗോള മാരിടൈം റിസ്ക് മാനേജ്മെന്റ് സ്ഥാപനമായ ആംബ്രേ എന്നിവ ആക്രമണം നടന്നത് സ്ഥിരീകരിച്ചു. സ്ഫോടനത്തെത്തുടര്‍ന്ന് കപ്പലില്‍ തീപടർന്നു. ചെങ്കടലിലെ വാണിജ്യ കപ്പൽ ഗതാഗതം ലക്ഷ്യമിട്ട് യമനിലെ ഹൂതി വിമതർ ആക്രമണം നടത്തിയതിനു പിന്നാലെയാണ് പുതിയ സംഭവം റിപ്പോർട്ട് ചെയ്തത്. ഗസ്സയിൽ ആക്രമണം തുടങ്ങിയതു മുതൽ ഇസ്രായേൽ ബന്ധമുള്ള ചരക്കു കപ്പലുകൾക്ക് നേരെ ആക്രമണം നടക്കുകയാണ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)