കുവൈറ്റ് അമീറിന്റെ വിയോഗം; രാജ്യത്തെ അവധിദിനങ്ങൾ അവസാനിച്ചു, സർക്കാർ കാര്യാലയങ്ങൾ നാളെ മുതൽ തുറന്ന് പ്രവർത്തിക്കും
കുവൈറ്റ് അമീർ ഷെയ്ഖ് നവാഫ് അൽ അഹമദ് അൽ ജാബിർ അസ്സബാഹിന്റെ വിയോഗത്തെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച മൂന്ന് ദിവസത്തെ പൊതു അവധി ഇന്നത്തോടെ അവസാനിക്കും. നാളെ മുതൽ രാജ്യത്തെ സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളും, വിദ്യാലയങ്ങളും തുറന്നു പ്രവർത്തിക്കും. എന്നാൽ
ഷെയ്ഖ് നവാഫിന്റെ മരണത്തിൽ രാജ്യത്ത് പ്രഖ്യാപിച്ച 40 ദിവസത്തെ ദുഃഖാചരണം വീണ്ടും തുടരും. 40 ദിവസം സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ പതാക താഴ്ത്തി കെട്ടിയനിലയിലായിരിക്കും. കഴിഞ്ഞ ശനിയാഴ്ച അന്തരിച്ച ഷെയ്ഖ് നവാഫിന്റെ സംസ്ക്കാരം ഞായറാഴ്ച കാലത്താണ് നടന്നത്. നാളെ തന്നെ പുതിയ അമീറായി ഷെയ്ഖ് മിഷ് അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)