കുവൈറ്റിൽ ഗുണനിലവാരമില്ലാത്ത കഫറ്റീരിയകള്‍ അടച്ചുപൂട്ടി
കുവൈറ്റിൽ 15 സ്കൂള്‍ കഫറ്റീരിയകള്‍ അടച്ചുപൂട്ടി. ഗുണനിലവാരമില്ലാത്ത ഭക്ഷണങ്ങള്‍ വിതരണം ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അറിയിച്ചു. ഇത്തരം കഫറ്റീരിയകള്ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും വിദ്യാഭ്യാസ മന്ത്രാലയം അണ്ടർസെക്രട്ടറിക്ക് സമർപ്പിച്ച റിപ്പോർട്ടില്‍ ഉണർത്തി. കുട്ടികളുടെ ആരോഗ്യത്തിന് അപകടമുണ്ടാക്കും വിധത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് കഫറ്റീരിയയിലേത്. പല സ്കൂളുകളിലും അനുമതിയില്ലാത്ത ഭക്ഷ്യവസ്തുക്കളും വൃത്തിയില്ലാത്ത പാചക ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇത് വിദ്യാർത്ഥികളുടെ ആരോഗ്യത്തിനും സുരക്ഷക്കും ഗുരുതരമായ ഭീഷണിയാണ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz
Comments (0)