സഹോദരിയെ യാത്രയാക്കാനെത്തി; ഗൾഫിൽ സ്‌കൂള്‍ ബസ് തട്ടി മൂന്നുവയസ്സുകാരനായ മലയാളി ബാലൻ മരിച്ചു

ദോഹ: ഖത്തറില്‍ സ്‌കൂള്‍ ബസ് തട്ടി മൂന്നു വയസ്സുകാരന്‍ മരിച്ചു. സ്‌കൂളിലേക്ക് പുറപ്പെട്ട സഹോദരിയെ യാത്രയാക്കാനെത്തിയ കുഞ്ഞാണ് മരിച്ചത്. തൃശൂര്‍ മതിലകം പഴുന്തറ ഉളക്കല്‍ വീട്ടില്‍ റിയാദ് മുഹമ്മദ് അലിയുടെയും സുഹൈറയുടെയും മകന്‍ റൈഷ് ആണ് മരിച്ചത്.വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് തുമാമയിലെ വീടിന് മുമ്പിലായിരുന്നു സംഭവം. സ്‌കൂള്‍ ബസ് തട്ടി പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒലിവ് ഇന്റർനാഷണൽ സ്കൂൾ കെ.ജി വിദ്യാർഥിനി സയയാണ് സഹോദരി.നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഖത്തറിലെ അബൂഹമൂറിൽ ഖബറടക്കം നടത്തി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ* https://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version