കുവൈത്തിൽ സഹകരണ സൊസൈറ്റി സ്റ്റോർ ഫയർഫോഴ്സ് അടച്ചുപൂട്ടി
കുവൈത്ത് സിറ്റി: സുരക്ഷാ സംവിധാനങ്ങളും തീപിടിത്തം തടയുന്നതിനുള്ള ക്രമീകരണങ്ങളും നടത്താത്ത സഹകരണ സൊസൈറ്റിക്കെതിരെ നടപടി. ബേസ്മെന്റിൽ ഭക്ഷണവും സാധനങ്ങളും സൂക്ഷിച്ചിരുന്ന സ്റ്റോർ ഫയർഫോഴ്സ് പ്രിവൻഷൻ സെക്ടറിലെ പരിശോധനാ സംഘങ്ങൾ അടച്ചുപൂട്ടി. സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുന്നതിനും ജീവനും സ്വത്തും സംരക്ഷിക്കുന്നതിനുമായി ഫയർഫോഴ്സ് പരിശോധന കാമ്പയിനുകൾ തുടരുകയാണെന്ന് ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു.
അതിനിടെ, അഹമ്മദി മുനിസിപ്പാലിറ്റിയും സുരക്ഷ വിഭാഗവും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ ലൈസൻസില്ലാത്ത സ്റ്റോർ കണ്ടെത്തി. വലിയ അളവിൽ ലൈസൻസില്ലാത്ത മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ഇവിടെ സൂക്ഷിച്ചിരുന്നതായും ഇവ പിടിച്ചെടുത്തതായും അൽ അൻബ പത്രം റിപ്പോർട്ട് ചെയ്തു. പിടിച്ചെടുത്ത വസ്തുക്കളിൽ ഇൻട്രാവണസ് ലായനികളും കൊറോണ സമയത്ത് ഉപയോഗിച്ച വസ്തുക്കളും ഉൾപ്പെടുന്നു. പിടിച്ചെടുത്ത വസ്തുക്കൾ നശിപ്പിക്കുന്നതിനും കംപ്രസ് ചെയ്യുന്നതിനുമുള്ള പ്രക്രിയയുടെ മേൽനോട്ടം വഹിക്കുന്നതിനും ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. സ്റ്റോർ അധികൃതർ സീൽ ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ* https://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz
Comments (0)