Posted By Editor Editor Posted On

പ്രവാസികൾക്ക് സന്തോഷവാർത്ത; കേരളത്തിനും ഗൾഫ് രാജ്യങ്ങൾക്കുമിടയിൽ യാത്രാ കപ്പൽ, ടെൻഡർ വിളിക്കും

ദില്ലി: കേരളത്തിനും ഗൾഫ് രാജ്യങ്ങൾക്കുമിടയിൽ യാത്രാ കപ്പൽ സർവീസ് നടത്തുന്നതിന് ടെൻഡർ വിളിക്കാൻ തീരുമാനിച്ചതായി കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ ലോക്‌സഭയിൽ പറഞ്ഞു. ടെൻഡർ പ്രസിദ്ധീകരിക്കാൻ കേരള മാരിടൈം ബോർഡിനെയും നോർക്കയെയും ചുമതലപ്പെടുത്തി. കഴിഞ്ഞ മാസം ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, നോർക്ക റൂട്ട്‌സ്, കേരള മാരിടൈം ബോർഡ് എന്നിവയുമായി നടത്തിയ വെർച്വൽ മീറ്റിങിലാണ് ഇക്കാര്യം തീരുമാനിച്ചത്. കേരളത്തിനും ഗൾഫിനും ഇടയിൽ സർവീസ് തുടങ്ങുന്നതിനായി ഉടനടി കപ്പൽ നൽകാൻ കഴിയുന്നവരും അനുയോജ്യമായ കപ്പലുകൾ കൈവശമുള്ളവരും ഇങ്ങനെ സർവീസ് നടത്താൻ താൽപ്പര്യം പ്രകടിപ്പിക്കുന്നവർക്കുമാണ് ടെൻഡറിൽ പങ്കെടുക്കാൻ സാധിക്കുക. കേരളത്തിനും ഗൾഫ് രാജ്യങ്ങൾക്കും ഇടയിൽ യാത്ര കപ്പൽ സർവീസ് ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളെ സംബന്ധിച്ച് ഹൈബി ഈഡൻ എംപിയുടെ ചോദ്യത്തിന് മറുപടി നല്കുകകയായിരുന്നു മന്ത്രി.ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ്, കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ്, കേരള മാരിടൈം ബോർഡ്, കേരള ഗവൺമെന്റിന്റെ നോർക്ക റൂട്ട്‌സ് എന്നിവയുമായി, കേരളത്തിനും ഗൾഫ് രാജ്യങ്ങൾക്കും ഇടയിൽ യാത്രയ്ക്കായി കപ്പൽ സർവ്വീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ചകൾ നടത്തുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz

Comments (0)

Leave a Reply

Your email address will not be published. Required fields are marked *