കുവൈത്തിൽ വ്യാജ ദീനാർ നൽകി ടാക്സി ഡ്രൈവറെ കബളിപ്പിച്ച പ്രവാസിക്കെതിരെ അന്വേഷണം
കുവൈത്ത് സിറ്റി: വ്യാജ ദീനാർ നൽകി ടാക്സി ഡ്രൈവറെ കബളിപ്പിച്ച പ്രവാസിക്കെതിരെ അന്വേഷണവുമായി ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ ദിവസം ഖൈത്താനിലാണ് സംഭവം. ഓട്ടം പൂർത്തിയായ ശേഷം 20 ദീനാർ കൈമാറിയ പ്രവാസിക്ക് ബാക്കി തുക തിരികെ നൽകി.
എന്നാൽ സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ വ്യാജ നോട്ടാണെന്ന് മനസ്സിലായ ടാക്സി ഡ്രൈവർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് അന്വേഷണത്തിന് ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയത്. ലോകത്തിലെ തന്നെ ഏറ്റവും മൂല്യമേറിയ കറൻസിയാണ് കുവൈത്ത് ദീനാർ. അതുകൊണ്ടുതന്നെ തട്ടിപ്പുസംഘം ദീനാറിനെ ലക്ഷ്യം വെക്കുന്നുണ്ട്.
വ്യാജ കറൻസികൾ വ്യാപകമാകുന്നതായി നേരത്തെയും റിപ്പോർട്ടുകളുണ്ടായിരുന്നു. കള്ളനോട്ടിനെതിരെ ശക്തമായ നടപടികൾ ആഭ്യന്തര മന്ത്രാലയത്തിൻറെ നേതൃത്വത്തിൽ സ്വീകരിച്ചു വരുന്നുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz
Comments (0)