താമസ, തൊഴിൽ നിയമ ലംഘനം: കുവൈത്തിൽ 241 പേർ പിടിയിൽ
കുവൈത്ത് സിറ്റി: വിവിധ ഇടങ്ങളിൽ നടന്ന പരിശോധനയിൽ താമസ നിയമവും തൊഴിൽ നിയമവും ലംഘിച്ച 241 പേരെ അറസ്റ്റ് ചെയ്തു. ഡെലിവറി കമ്പനികൾ തൊഴിലിൽ ഏർപ്പെട്ട 44 പേർ, 26 ദൈനംദിന തൊഴിലാളികൾ, ഭിക്ഷാടനം നടത്തിയ മൂന്നുപേരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. രണ്ട് വ്യാജ സേവകരുടെ ഓഫിസുകളും കണ്ടെത്തി. മഹ്ബൂല, ഫർവാനിയ, ഖൈതാൻ, സാൽമിയ, അർദിയ, അംഘാര എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
പിടിയിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി. രാജ്യത്ത് നിയമലംഘകർക്കെതിരെ ശക്തമായ നടപടി നടന്നുവരുകയാണ്. പിടിയിലായവരെ നാടുകടത്തുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz
Comments (0)