Posted By Editor Editor Posted On

കുവൈറ്റിൽ നാ​ലു വ​ർ​ഷ​ത്തി​നി​ടെ റ​ദ്ദാ​ക്കി​യ​ത് മൂ​ന്നു ല​ക്ഷം ഡ്രൈ​വി​ങ് ലൈ​സ​ൻ​സ്

കുവൈറ്റിൽ വിവിധ കാരണങ്ങൾ മൂലം നാ​ലു വ​ർ​ഷ​ത്തി​നി​ടെ റ​ദ്ദാ​ക്കി​യ​ത് മൂ​ന്നു ല​ക്ഷം ഡ്രൈ​വി​ങ് ലൈ​സ​ൻ​സു​ക​ൾ. മ​രി​ച്ച​വ​ർ, പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് പോ​യ​വ​ർ, നാ​ടു​ക​ട​ത്ത​പ്പെ​ട്ട​വ​ർ എ​ന്നി​വ​രു​ടെ ഉ​ൾ​പ്പെ​ടെ​യാ​ണ് ഇ​ത്ര​യും എ​ണ്ണം. 2020ൽ ​അ​ര​ല​ക്ഷ​വും 2021ൽ 88,925​ഉം, 2022ൽ ​ഒ​രു ല​ക്ഷ​വും 2023ൽ 53,083​ഉം ഡ്രൈ​വി​ങ് ലൈ​സ​ന്‍സു​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്. ലൈ​സ​ൻ​സ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ​പാ​ലി​ക്കാ​ത്ത പ്ര​വാ​സി​ക​ൾ​ക്കെ​തി​രാ​യ ന​ട​പ​ടി രാ​ജ്യ​ത്ത് തു​ട​രു​ക​യാ​ണ്. കു​റ​ഞ്ഞ​ത് ര​ണ്ടു വ​ർ​ഷം ജോ​ലി ചെ​യ്യു​ക​യും കു​റ​ഞ്ഞ​ത് 600 ദീ​നാ​ർ ശ​മ്പ​ള​വും ബി​രു​ദ​വു​മു​ള്ള പ്ര​വാ​സി​ക​ൾ​ക്കാ​ണ് രാ​ജ്യ​ത്ത് ഡ്രൈ​വി​ങ് ലൈ​സ​ൻ​സി​ന് അ​പേ​ക്ഷി​ക്കാ​ൻ അ​നു​മ​തി. ലൈ​സ​ൻ​സി​ന് അ​പേ​ക്ഷി​ക്കു​ന്ന സ​മ​യ​ത്തു​ള്ള ഈ ​യോ​ഗ്യ​ത​ക​ൾ പി​ന്നീ​ട് ന​ഷ്ട​പ്പെ​ട്ടാ​ൽ ലൈ​സ​ൻ​സ് സ​റ​ണ്ട​ർ ചെ​യ്യ​ണം. എ​ന്നാ​ൽ, പ​ല​രും ലൈ​സ​ൻ​സ് റ​ദ്ദാ​ക്കാ​റി​ല്ല. ഇ​ത്ത​ര​ക്കാ​രെ പി​ടി​കൂ​ടി ലൈ​സ​ൻ​സ് അ​ധി​കൃ​ത​ർ റ​ദ്ദാ​ക്കു​ന്നു​ണ്ട്. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം രാ​ജ്യ​ത്ത് ഏ​ക​ദേ​ശം 14 ല​ക്ഷം ഡ്രൈ​വി​ങ് ലൈ​സ​ന്‍സു​ക​ളാ​ണ് ന​ല്‍കി​യി​രി​ക്കു​ന്ന​ത്. ഇ​വ​യി​ല്‍ ഏ​ക​ദേ​ശം എ​ട്ടു ല​ക്ഷ​ത്തോ​ളം ഡ്രൈ​വി​ങ് ലൈ​സ​ന്‍സു​ക​ള്‍ വി​ദേ​ശി​ക​ളു​ടെ പേ​രി​ലാ​ണ്. ഇ​തി​ന്റെ എ​ണ്ണം കു​റ​ക്കു​ന്ന​തി​നും ശ്ര​മം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​വാ​സി​ക​ളു​ടെ ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് കാ​ലാ​വ​ധി ഒ​രു വ​ർ​ഷ​ത്തേ​ക്കു മാ​ത്ര​മാ​യി ചു​രു​ക്കി​യി​ട്ടു​ണ്ട്. നേ​ര​ത്തേ മൂ​ന്നു വ​ർ​ഷ​മാ​യി​രു​ന്നു ലൈ​സ​ൻ​സ് കാ​ലാ​വ​ധി. പു​തി​യ നി​യ​മം വ​ന്ന​തോ​ടെ ഓ​രോ വ​ർ​ഷ​വും ലൈ​സ​ൻ​സ് പു​തു​ക്ക​ണം. കു​വൈ​ത്ത് റ​സി​ഡ​ൻ​സി റ​ദ്ദാ​ക്കി​യ പ്ര​വാ​സി​ക​ളു​ടെ ​ഡ്രൈ​വി​ങ് ലൈ​സ​ൻ​സു​ക​ളും റ​ദ്ദാ​കും. അ​തി​നി​ടെ, രാ​ജ്യ​ത്ത് പ​തി​നേ​ഴ​ര ല​ക്ഷ​ത്തോ​ളം ട്രാ​ഫി​ക് ലം​ഘ​ന പി​ഴ​ക​ള്‍ അ​ട​ക്കാ​ന്‍ ബാ​ക്കി​യു​ള്ള​താ​യി ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്മെ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ് സാ​ദ് അ​ൽ ഒ​തൈ​ബി പ​റ​ഞ്ഞു. അ​ട​ക്കാ​നു​ള്ള ആ​കെ പി​ഴ​ത്തു​ക 44 മി​ല്യ​ണി​ലേ​റെ​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​ടി​ശ്ശി​ക ഈ​ടാ​ക്കു​ന്ന​തി​നാ​യി അ​ടു​ത്തി​ടെ ഇ​ത്ത​ര​ക്കാ​ർ​ക്ക് യാ​ത്രാ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കു​ടി​ശ്ശി​ക അ​ട​ക്കാ​തെ നി​ല​വി​ൽ പ്ര​വാ​സി​ക​ൾ​ക്ക് രാ​ജ്യ​ത്തി​ന് പു​റ​ത്തേ​ക്ക് പോ​കാ​നാ​കി​ല്ല. ഇ​തോ​ടെ 65 ല​ക്ഷം ദീ​നാ​ര്‍ പി​രി​ച്ചെ​ടു​ത്ത​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *