പോപ്പ് സംഗീത ചക്രവർത്തി മൈക്കിള്‍ ജാക്സന്റെ ജാക്കറ്റ് വിറ്റു; വില രണ്ടരക്കോടി രൂപ
പോപ്പ് സംഗീത ചക്രവർത്തി മൈക്കിള്‍ ജാക്സൺ 1984-ലെ പെപ്‌സി പരസ്യത്തിൽ മൈക്കിൾ ജാക്‌സൺ ധരിച്ചിരുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ലെതർ ജാക്കറ്റ് ലേലത്തിൽ വിറ്റു. ലണ്ടനിൽ നടന്ന ലേലത്തിൽ 306,000 ഡോളറിനാണ് (ഏകദേശം 2,54,78,187.30 രൂപ) വിൽപന നടന്നത്. ജോർജ് മൈക്കിൾ ജാക്കറ്റ്, ആമി വൈൻഹൗസ്, ഡേവിഡ് ബോവി, ഒയാസിസ്, ദി ബീറ്റിൽസ് എന്നിവയുമായി ബന്ധപ്പെട്ട വസ്തുക്കളും 200-ലധികം സംഗീത സ്മരണികകളും ലേലത്തിൽ ഉണ്ടായിരുന്നു. 2007-ൽ ‘യു നോ ഐ ആം നോ ഗുഡ്’ എന്ന മ്യൂസിക് വീഡിയോയിൽ ബ്രിട്ടീഷ് ഗായിക ആമി വൈൻഹൗസ് ധരിച്ചിരുന്ന ഒരു തേനീച്ചക്കൂടിന് സമാനമായ ഹെയർപീസാണ് ഉയർന്ന വില ലഭിച്ച മറ്റൊരു ശ്രദ്ധേയമായ ഇനം. 22,900 ഡോളറിനാണ് (19,06,885.29 രൂപ) വിറ്റുപോയത്. 1983-ൽ തന്റെ പ്രശസ്തമായ മൂൺവാക്ക് അവതരിപ്പിക്കുന്നതിന് തൊട്ടുമുമ്പ് മൈക്കിൾ ജാക്‌സൻ ധരിച്ചിരുന്ന കറുത്ത ഫെഡോറ തൊപ്പി ഉൾപ്പെടെ പലതും പല ലേലങ്ങളിലായി വിറ്റുപോയിട്ടുണ്ട്. മരണാനന്തരം ഏറ്റവും കൂടുതൽ പണം സമ്പാദിക്കുന്ന കലാകാരൻ എന്ന ലേബൽ ജാക്ന്സ്വന്തം. മറ്റൊരു ഗായകനും നേടാനാകാത്ത 13 ഗ്രാമി അവാർഡ് റെക്കോഡുകൾ മൈക്കിൾ ജാക്സന്റെ പേരിലാണ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR
Comments (0)