
കുവൈറ്റിൽ മയക്കുമരുന്നുമായി രണ്ടുപേർ അറസ്റ്റിൽ
കുവൈറ്റിൽ അഹമ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ സപ്പോർട്ട് ഡിവിഷന്റെ നേതൃത്വത്തിൽ മയക്കുമരുന്ന് ഉപയോഗിച്ച രണ്ട് വ്യക്തികളെ അറസ്റ്റ് ചെയ്തു. വെസ്റ്റ് അബ്ദുല്ല അൽ മുബാറക്കിലെ സ്കൂളിന്റെ പാർക്കിങ് സ്ഥലത്തുനിന്നാണ് അറസ്റ്റ്. മയക്കുമരുന്ന് ഗുളികകൾ, കഞ്ചാവ് സിഗരറ്റ്, മയക്കുമരുന്ന് സാമഗ്രികൾ എന്നിവ പ്രതികളിൽനിന്ന് കണ്ടെത്തിയതായാണ് റിപ്പോർട്ട്. മേഖലയിൽ പട്രോളിങ് നടത്തുന്നതിനിടെ സ്കൂളിന് സമീപം കാർ നിർത്തിയിട്ടത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. വാഹനത്തിന് സമീപം എത്തിയപ്പോഴാണ് രണ്ടുപേർ മയക്കുമരുന്ന് ഉപയോഗിക്കുന്നത് കണ്ടത്. പരിശോധനയിൽ കൂടുതൽ ലഹരിവസ്തുക്കൾ കണ്ടെത്തി. പ്രതികളെ ഡ്രഗ് കൺട്രോൾ ജനറൽ ഡയറക്ടറേറ്റിന് കൈമാറി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR
Comments (0)