Posted By Editor Editor Posted On

ഇസ്രായേൽ ആക്രമണം; ഗസ്സയിൽ ഇതുവരെ കൊല്ലപ്പെട്ടത് 4,800 കു​ട്ടി​ക​ൾ

ഗ​സ്സ​യി​ലെ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ഇ​തു​വ​രെ​യും 10,000ത്തോ​ളം പേ​ർ മ​രി​ച്ച​വ​രി​ൽ 4800ഓ​ളം കു​രു​ന്നു​ക​ളു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ ജീ​വ​നോ​ടെ​യോ അ​ല്ലാ​തെ​യോ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന 1950 പേ​രി​ൽ 1,050ഉം ​കു​ട്ടി​ക​ളാ​ണെ​ന്നാണ് കണക്കുകൾ. ബോം​ബു​ക​ൾ നി​ലം​പ​രി​ശാ​ക്കി​യ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്ക​ടി​യി​ൽ​നി​ന്ന് ദി​വ​സ​ങ്ങ​ളോ​ളം നി​ല​വി​ളി കേ​ട്ടി​ട്ടും പ്ര​തി​ക​രി​ക്കാ​നോ മൃ​ത​ദേ​ഹ​മെ​ങ്കി​ലും പു​റ​ത്തെ​ടു​ക്കാ​നോ ക​ഴി​യാ​ത്ത മ​ഹാ​ദു​ര​ന്തം ഗ​സ്സ​ക്ക് മാ​ത്ര​മാ​കു​മെ​ന്നു​റ​പ്പ്. ​ഹ​മാ​സി​നെ​യെ​ന്ന പേ​രി​ൽ ഓ​രോ ഫ​ല​സ്തീ​നി​യെ​യും അ​ക്ര​മി​ക്കു​ന്ന ഇ​സ്രാ​യേ​ൽ ക്രൂ​ര​ത ഏ​റ്റ​വും കൂ​ടു​ത​ൽ അ​റി​ഞ്ഞ​വ​ർ തീ​ർ​ച്ച​യാ​യും കു​ട്ടി​ക​ളാ​യി​രി​ക്കും. ഉ​റ്റ​വ​ര​ത്ര​യും പി​ട​ഞ്ഞു​വീ​ണ് ഒ​റ്റ​ക്കാ​യി​പ്പോ​യ പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ളു​ടെ നെ​ഞ്ചു​നീ​റി​യു​ള്ള ക​ര​ച്ചി​ലി​ന് ലോ​കം ഇ​തു​വ​രെ​യും ചെ​വി​യോ​ർ​ത്തു​തു​ട​ങ്ങി​യി​ട്ടി​ല്ല. പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​ക്കി​ട​ക്ക​യി​ൽ മ​ര​ണ​വു​മാ​യി മ​ല്ലി​ടു​ന്ന​വ​ർ വെ​റെ. ഗ​സ്സ​യി​ലെ 246 വി​ദ്യാ​ല​യ​ങ്ങ​ളാ​ണ് ഇ​തു​വ​രെ​യാ​യി ഇ​സ്രാ​യേ​ൽ ബോം​ബു​ക​ൾ പൂ​ർ​ണ​മാ​യോ ഭാ​ഗി​ക​മാ​യോ ഇ​ല്ലാ​താ​ക്കി​യ​ത്. ​കു​ട്ടി​ക​ൾ ഇ​സ്രാ​യേ​ൽ ബോം​ബു​ക​ളു​ടെ പ്ര​ധാ​ന ഇ​ര​ക​ളാ​ണോ​യെ​ന്ന് തോ​ന്നി​ക്കും​വി​ധ​മാ​ണ് പ​ല ആ​ക്ര​മ​ണ​ങ്ങ​ളും. അ​ഭ​യാ​ർ​ഥി ക്യാ​മ്പു​ക​ളി​ൽ നി​ര​ന്ത​രം വ​ന്നു​വീ​ഴു​ന്ന ബോം​ബു​ക​ൾ തീ​ർ​ച്ച​യാ​യും ആ​ദ്യം ജീ​വ​നെ​ടു​ക്കു​ന്ന​ത് കു​ട്ടി​ക​ളു​ടെ​യാ​ണ്. മൊ​ത്തം മ​രി​ച്ച​വ​രി​ൽ 73 ശ​ത​മാ​ന​വും കു​ട്ടി​ക​ളോ സ്ത്രീ​ക​ളോ ആ​ണെ​ന്ന് ഗ​സ്സ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *