കുവൈത്തിൽ മാനദണ്ഡങ്ങൾ പാലിക്കാത്ത 84 സ്ഥാപനങ്ങൾ അടച്ചുപൂട്ടി
കുവൈത്ത് സിറ്റി: മാനദണ്ഡങ്ങൾ പാലിക്കാത്ത 84 സ്ഥാപനങ്ങൾ കഴിഞ്ഞ മാസം ജനറൽ ഫയർ ഡിപ്പാർട്മെന്റ് അടച്ചുപൂട്ടി. സുരക്ഷച്ചട്ടങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനാലാണ് നടപടിയെന്ന് ജനറൽ ഫയർ ഡിപ്പാർട്മെന്റ് അറിയിച്ചു. തീപിടിത്ത പ്രതിരോധ വിഭാഗം 582 നിയമലംഘനങ്ങൾ രേഖപ്പെടുത്തുകയും 408 പദ്ധതികൾക്ക് ലൈസൻസ് നൽകുകയും ചെയ്തു.
373 പുതിയ കെട്ടിടങ്ങൾക്ക് ലൈസൻസ് നൽകലും 105 ഉടമസ്ഥാവകാശ കൈമാറ്റ സർട്ടിഫിക്കറ്റുകളും 165 ക്ലിയറൻസ് ഇടപാടുകളും ഇതിൽ ഉൾപ്പെടുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR
Comments (0)