സോറിയാസിസ് ബോധവത്കരണവുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം
കുവൈത്ത് സിറ്റി: സോറിയാസിസ് രോഗവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയം ബോധവത്കരണം നടത്തി. ശനിയാഴ്ച അവന്യൂസ് മാളിലാണ് ബോധവത്കരണവും പ്രചാരണവും സംഘടിപ്പിച്ചത്. വിട്ടുമാറാത്ത രോഗത്തെ പരിചയപ്പെടുത്തുന്നതിനും ചികിത്സാരീതികളും പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനുമുള്ള ബോധവത്കരണവും നടന്നു. ഇവയെക്കുറിച്ചുള്ള ലഘുലേഖകളും വിവരണങ്ങളും വിതരണം ചെയ്തു. ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യ പ്രവർത്തകർ എന്നിവർ കാമ്പയിനിന്റെ ഭാഗമായി.
Comments (0)