Posted By Editor Editor Posted On

കുവൈത്തിൽ വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ച് അപകടം: സൈനികന് ദാരുണാന്ത്യം

കുവൈത്തിൽ വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അമേരിക്കൻ സൈനികന് ദാരുണാന്ത്യം.റോഡ് മുറിച്ചു കടക്കുകയായിരുന്ന ഒട്ടകം ഇദ്ദേഹം ഓടിച്ചിരുന്ന ഫോർ വീൽ ഡ്രൈവ് വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണ്ണമായി തകർന്നു. ഇന്ന് പുലർച്ചെ സാൽമി റോഡിലാണ് അപകടമുണ്ടായത്. അൽ-സാൽമി റോഡിലെ ജഹ്‌റ അൽ-ഹർഫി സെന്റർ അഗ്നി ശമന രക്ഷാ സേന ഉടൻ അപകട സ്ഥലത്ത് എത്തുകയും രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *