Posted By Editor Editor Posted On

പിതാവ് മ​ക​നെ കോ​ടാ​ലി​കൊ​ണ്ട് ത​ല​ക്ക​ടി​ച്ചു​കൊന്നു; തെളിവെടുപ്പിനിടെ കൂസാതെ സംഭവങ്ങൾ വിവരിച്ചു പ്രതി

മ​ക​നെ കോ​ടാ​ലി​കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ പി​താ​വ് റി​മാ​ൻ​ഡി​ൽ. ക​ല്ലു​വ​യ​ൽ ക​ത​വാ​ക്കു​ന്നി​ൽ തെ​ക്കേ​ക്ക​ര വീ​ട്ടി​ൽ ശി​വ​ദാ​സി​നെ​യാ​ണ് (55) ഏ​ക​മ​ക​ൻ അ​മ​ൽ​ദാ​സി​നെ​ (22) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ സു​ൽ​ത്താ​ൻ ബ​ത്തേ​രി കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 11ന് ​കൊ​ല​പാ​ത​കം ന​ട​ന്ന വീ​ട്ടി​ലെ​ത്തി​ച്ച് പു​ൽ​പ​ള്ളി പൊ​ലീ​സ്​ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. സം​ഭ​വ ശേ​ഷം സ്ഥ​ലം വി​ട്ട ശി​വ​ദാ​സി​നെ തി​ങ്ക​ളാ​ഴ്ച രാ​ത്രി ഏ​ഴു​മ​ണി​യോ​ടെ കേ​ള​ക്ക​വ​ല​യി​ൽ നി​ന്നാണ് പൊ​ലീ​സി​ന്റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​ത്. തന്റെ അനുവാദമില്ലാതെ ഭാര്യ സരോജിനി ഗോവയിൽ ഹോം നേഴ്സ് ജോലിക്ക് പോയതും,
മൂ​ത്ത​മ​ക​ൾ കാ​വ്യ​യോ​ടൊ​പ്പം ക​ബ​നി​ഗി​രി​യി​ലെ പി​തൃ​ഭ​വ​ന​ത്തി​ൽ താ​മ​സി​ക്കു​ന്ന​തും പ്രതിക്ക് ഇഷ്ടമില്ലായിരുന്നു. അ​വ​രു​മാ​യി ഒ​രു​ത​ര​ത്തി​ലും ബ​ന്ധ​പ്പെ​ട​രു​തെ​ന്ന് ശി​വ​ദാ​സ​ൻ മ​ക​ന് താ​ക്കീ​ത് ന​ൽ​കി​യി​രു​ന്നു. അ​മ്മ​യോ​ടും സ​ഹോ​ദ​രി​യോ​ടും ഫോ​ണി​ൽ സം​സാ​രി​ക്കു​ന്ന​തി​നി​ടെയാണ് അ​മ​ൽ​ദാ​സി​നെ​ രോ​ക്ഷാ​കു​ല​നാ​യ ശി​വ​ദാ​സ​ൻ കോ​ടാ​ലി​കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 7.30 നാ​യി​രു​ന്നു സം​ഭ​വം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL

https://www.kuwaitvarthakal.com/2023/10/17/mobile-app-for-vehicle-details-and-fine/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *