യുദ്ധമുഖത്തു നിന്ന് നാടണഞ്ഞ് 22 മലയാളികൾ
ഇസ്രയേലിൽ നിന്നും ഒക്ടോബര്‍ 17 ന് ഡൽഹിയിൽ എത്തിയ അഞ്ചാം വിമാനത്തിലെ ഇന്ത്യന്‍ പൗരന്മാരില് കേരളത്തില്‍ നിന്നുളള 22 പേര് കൂടി നോര്‍ക്ക റൂട്ട്സ് മുഖേന ഇന്ന് (ഒക്ടോ 18) നാട്ടില്‍ തിരിച്ചെത്തി. ‘ഓപ്പറേഷൻ അജയ് ‘ യുടെ ഭാഗമായാണ് ഇവരെ നാട്ടിലെത്തിച്ചത്. 14 പേര് രാവിലെ 07. 40 നുളള ഇന്‍ഡിഗോ വിമാനത്തില്‍ കൊച്ചിയിലും എട്ടു പേര് രാവിലെ 11. 40 നുളള വിസ്താര വിമാനത്തില്‍ തിരുവനന്തപുരത്തുമാണ് എത്തിയത്. ഇവര്‍ക്ക് ഡല്‍ഹിയില്‍ നിന്നുളള വിമാനടിക്കറ്റുകള്‍ നോര്‍ക്ക റൂട്ട്സ് ലഭ്യമാക്കിയിരുന്നു. കൊച്ചിയിലെത്തിയ ഇവരെ നോര്‍ക്ക റൂട്ട്സ് പ്രതിനിധികളായ ആഷ്ലി വര്‍ഗ്ഗീസ്, ആര്.രശ്മികാന്ത് എന്നിവരുടെയും തിരുവനന്തപുരത്തെത്തിയ സംഘത്തെ മനേജ് കുമാര്‍. എച്ച്, സുനില്‍കുമാര്‍. സി.ആര് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ച് വീടുകളിലേയ്ക്ക് യാത്രയാക്കി.
കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ‘ഓപ്പറേഷൻ അജയ് ‘യുടെ ഭാഗമായി ഇതുവരെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 97 കേരളീയരാണ് ഇസ്രായേലില്‍ നിന്നും നാട്ടില്‍ തിരിച്ചത്തിയത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL
Comments (0)