Posted By Editor Editor Posted On

ഫലസ്തീന് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ച് കു​വൈ​ത്ത് സർക്കാർ

കു​വൈ​ത്ത് സി​റ്റി: ഫ​ല​സ്തീ​നെ​തി​രാ​യ ക്രൂ​ര​മാ​യ ഇ​സ്രാ​യേ​ൽ സൈ​നി​ക ന​ട​പ​ടി​യെ ശ​ക്ത​മാ​യ വാ​ക്കു​ക​ളി​ലൂ​ടെ അ​പ​ല​പി​ച്ചു കു​വൈ​ത്ത് സ​ർ​ക്കാ​ർ ഫ​ല​സ്തീ​ൻ ജ​ന​ത​യോ​ട് അ​സ​ന്ദി​ഗ്ധ​മാ​യ നി​ല​പാ​ട് പ്ര​ക​ടി​പ്പി​ച്ചു. ആ​ക്ടി​ങ് പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ്ര​തി​വാ​ര യോ​ഗ​ത്തി​ൽ, ഇ​സ്രാ​യേ​ൽ ഭ​ര​ണ​കൂ​ട​ത്തി​ന്റെ തു​ട​ർ​ച്ച​യാ​യ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ഗ​സ്സ​യി​ലെ പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ കാ​ബി​ന​റ്റ് അ​വ​ലോ​ക​നം ചെ​യ്തു. അ​ക്ര​മ​ത്തി​ലൂ​ടെ​യും സ​മ്പൂ​ർ​ണ നാ​ശ​ത്തി​ലൂ​ടെ​യും ഫ​ല​സ്തീ​നി​ക​ളെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ കു​ടി​യി​റ​ക്കാ​നാ​ണ് ശ്ര​മം. ആ​ക്ര​മ​ണം ത​ട​യാ​നും പ്ര​ശ്ന​ത്തി​ൽ എ​ത്ര​യും വേ​ഗ​ത്തി​ൽ ഇ​ട​പെ​ടാ​നും അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തോ​ടും ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യോ​ടും മ​ന്ത്രി​സ​ഭ ആ​വ​ശ്യ​പ്പെ​ട്ടു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *