കുവൈത്തിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നതിന് വിദ്യാർത്ഥികൾക്ക് അനുമതി നൽകാൻ ആലോചന
കുവൈത്തിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നതിന് സ്വദേശികളായ വിദ്യാർത്ഥികൾക്ക് അനുമതി നൽകാൻ ആലോചന. ഇത് സംബന്ധിച്ച് ആക്ടിംഗ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ-ഖാലിദ് അൽ സബാഹ് , വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രി ഡോ. ആദേൽ അൽ-മാനിയയുമായി ചർച്ച നടത്തി. തൊഴിൽ വിപണിയിൽ സ്വദേശി, വിദേശി ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് തീരുമാനം. തൊഴിൽ വിപണിയിൽ ആവശ്യമായ വിവിധ തൊഴിലുകളിൽ സ്വദേശി യുവാക്കളെ സജ്ജമാക്കുക വഴി ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനും ഈ പദ്ധതി സഹായകമാകുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL
Comments (0)