Posted By Editor Editor Posted On

കുവൈത്തിലെ വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരെ കയറ്റുന്ന അനധികൃത ഡ്രൈവർമാരെ ഉടൻ നാടുകടത്താൻ നിർദ്ദേശം

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അനധികൃതമായി യാത്രക്കാരെ കൊണ്ടുപോകുന്നവരെ പിടികൂടി നാടുകടത്തുന്നതിന് കർശന പരിശോധന നടത്താൻ ആക്ടിംഗ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.ബുധനാഴ്ച മുതൽ വിമാനത്താവളത്തിൽ 24 മണിക്കൂറും ട്രാഫിക് ഇൻവെസ്റ്റിഗേഷൻ ഓഫീസർമാരെ വിന്യസിക്കാനാണ് ഉത്തരവ്.പ്രവാസി ഡ്രൈവർമാർ അനധികൃതമായി യാത്രക്കാരെ കയറ്റുന്നത് ആ എയർപോർട്ട് ടാക്‌സി ഉടമകളുടെ ഉപജീവനത്തെ ബാധിക്കുമെന്ന എയർപോർട്ട് ടാക്‌സി ഡ്രൈവർമാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നിർദ്ദേശമെന്ന് പ്രാദേശിക അറബിക് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *