Posted By Editor Editor Posted On

പഴകിയതും കാലാവധി കഴിഞ്ഞതുമായ മാംസം ഉപയോഗിച്ച് കബാബും ടിക്കയും ഉണ്ടാക്കി; കുവൈത്തിൽ ഭക്ഷ്യ വിതരണ കമ്പനി പൂട്ടിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ കാലാവധി അവസാനിച്ചതും കേടായതുമായ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തിയതോടെ ഒരു ഭക്ഷ്യ വിതരണ കമ്പനിയുടെ ആസ്ഥാനവും വെയർഹൗസും വാണിജ്യ മന്ത്രാലയത്തിലെ വാണിജ്യ നിയന്ത്രണ വകുപ്പ് ഉദ്യോഗസ്ഥർ പൂട്ടിച്ചു. മന്ത്രാലയ ഇൻസ്പെക്ടർമാർ കമ്പനിയുടെ ആസ്ഥാനത്തും വെയർഹൗസിലും ഉപയോഗശൂന്യമായ വിവിധ അളവിലുള്ള ഭക്ഷണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. റെസ്റ്റോറന്റുകൾക്കും പൊതുജനങ്ങൾക്കും ഉപയോഗിക്കാനും വിൽക്കാനുമാണ് ഇവ തയാറാക്കിയിരുന്നത്. പിടിച്ചെടുത്ത ഭക്ഷണങ്ങളിൽ കഴിഞ്ഞ ഓഗസ്റ്റിൽ എക്സ്പയറി ഡേറ്റ് കഴിഞ്ഞ മാംസവും ഉൾപ്പെടുന്നുണ്ട്. കൂടാതെ ഫ്രീസ് ചെയ്‌തതും ഉറവിടം വ്യക്തമാക്കാത്തതുമായ ഉൽപ്പന്നങ്ങളും കണ്ടെത്തി. പൂപ്പലിന്റെ സാന്നിധ്യമുള്ള ഭക്ഷ്യവസ്തുക്കളും പിടിച്ചെടുത്തു. കബാബ്, ടിക്ക, റിബ്സ് എന്നിവ പഴകിയ മാംസം കൊണ്ട് കമ്പനി ജീവനക്കാർ തയ്യാറാക്കുന്നുണ്ടെന്ന് കണ്ടെത്തി. കേസ് പ്രോസിക്യൂഷനിലേക്ക് കൈമാറുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *