മണിപ്പൂരിൽ കാണാതായ കുട്ടികൾ ക്രൂരമായി കൊല്ലപ്പെട്ടു; മൃതദേഹങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ
ജൂലൈയിൽ മണിപ്പൂരിൽ കാണാതായ മെയ്തെയ് വിഭാഗത്തിൽപെട്ട രണ്ട് വിദ്യാർഥികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മണിപ്പൂരിൽ ഇന്റർനെറ്റ് പുനസ്ഥാപിച്ചതോടെ കുട്ടികളുടെ മൃതദേഹങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് കാണാതായ വിദ്യാർഥികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട് വന്നിരിക്കുന്നത്. ഹിജാം ലിന്തോയിംഗമ്പി (17), ഫിജം ഹേംജിത്ത് (20) എന്നീ വിദ്യാർഥികളെ ജൂലൈ ആറു മുതലാണ് കാണാതായിരുന്നത്. കേസ് അന്വേഷണം സി.ബി.ഐ ഏറ്റെടുത്ത് പുരോഗമിക്കുന്നതിനിടെയാണ് രണ്ടു ചിത്രങ്ങൾ പുറത്തുവന്നത്.
കാട്ടിൽ ഭയാശങ്കയോടെ കുട്ടികൾ ഇരിക്കുന്നതാണ് ഒരു ചിത്രത്തിലുള്ളത്. ഇവർക്ക് സമീപം ആയുധധാരികളുമുണ്ട്. നിലത്ത് കിടക്കുന്ന കുട്ടികളുടെ മൃതദേഹങ്ങൾ കാണിക്കുന്നതാണ് പുറത്തുവന്ന രണ്ടാമത്തെ ചിത്രം. ഒരു മൃതദേഹം തലയറുത്തെടുത്ത നിലയിലാണ്. സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംസ്ഥാന ഏജൻസികളുമായി സഹകരിച്ച് സി.ബി.ഐ വിഷയം അന്വേഷിച്ചു വരികയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL
Comments (0)