Posted By user Posted On

കുവൈറ്റ് പൗരന്മാർക്ക് ഷെങ്കൻ വിസ നൽകാൻ തീരുമാനം

കു​വൈ​ത്ത് പൗ​ര​ന്മാ​ര്‍ക്ക് ഇനി ദീ​ർ​ഘ​കാ​ല, മ​ൾ​ട്ടി എ​ൻ​ട്രി ഷെ​ങ്ക​ന്‍ വി​സ ന​ല്‍കാ​ൻ ഒ​രു​ങ്ങി യൂ​റോ​പ്യ​ൻ യൂ​നി​യ​ന്‍. നേ​ര​ത്തേ ഇ​തു സം​ബ​ന്ധ​മാ​യ ച​ര്‍ച്ച​ക​ള്‍ യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്റി​ല്‍ ന​ട​ന്നി​രു​ന്നു​വെ​ങ്കി​ലും കൂ​ടു​ത​ൽ ച​ർ​ച്ച​ക​ൾ​ക്കാ​യി നി​ർ​ദേ​ശം തി​രി​കെ അ​യ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്ന് കു​വൈ​ത്ത് അ​ധി​കൃ​ത​രും യു​റോ​പ്യ​ന്‍ യൂ​നി​യ​നും ത​മ്മി​ല്‍ ന​ട​ന്ന ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് കു​വൈ​ത്തി​ന് അ​നു​കൂ​ല​മാ​യ തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. ഇ​തോ​ടെ കു​വൈ​ത്തി​ല്‍നി​ന്ന് ഷെ​ങ്ക​ൻ വി​സ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന കു​വൈ​ത്ത് പൗ​ര​ന്മാ​ർ​ക്ക് അ​ഞ്ചു വ​ർ​ഷ​ത്തേ​ക്ക് സാ​ധു​ത​യു​ള്ള മ​ൾ​ട്ടി എ​ൻ​ട്രി വി​സ​ക​ൾ ന​ൽ​കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഷെ​ങ്ക​ൻ വി​സ സൗ​ക​ര്യം ല​ഭി​ക്കു​ന്ന​തോ​ടെ വി​വി​ധ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ വി​സ​ര​ഹി​ത​മാ​യി കു​വൈ​ത്ത് പൗ​ര​ന്മാ​ർ​ക്ക് സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യും.

യൂ​റോ​പ്യ​ൻ യൂ​നി​യ​ന്റെ സു​പ്ര​ധാ​ന പ​ങ്കാ​ളി​യാ​ണ് കു​വൈ​ത്ത്. ഈ ​തീ​രു​മാ​ന​ത്തി​ലൂ​ടെ ഗ​ൾ​ഫു​മാ​യു​ള്ള ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ത്തം കൂ​ടു​ത​ല്‍ വ​ർ​ധി​പ്പി​ക്കാ​ന്‍ സ​ഹാ​യി​ക്കു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. 2022 ഡി​സം​ബ​ർ ഒ​ന്നി​ന്, പൗ​ര​സ്വാ​ത​ന്ത്ര്യം, നീ​തി, ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ ക​മ്മി​റ്റി, കു​വൈ​ത്ത് പൗ​ര​ന്മാ​ർ​ക്കു​ള്ള ഷെ​ങ്ക​ൻ വി​സ ആ​വ​ശ്യ​ക​ത എ​ടു​ത്തു​ക​ള​യു​ന്ന​തി​ന് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്തി​രു​ന്നു. ക​മ്മി​റ്റി​യി​ൽ 42 പേ​ർ അ​നു​കൂ​ല​മാ​യും 16 പേ​ർ എ​തി​ർ​ത്തും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് അം​ഗീ​കാ​രം ന​ൽ​കി​യ​ത്. എ​ന്നാ​ൽ, കു​വൈ​ത്തി​നെ ഷെ​ങ്ക​ൻ വി​സ​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന ഫ​യ​ൽ പൗ​ര​സ്വാ​ത​ന്ത്ര്യം, നീ​തി, ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച ക​മ്മി​റ്റി​ക്ക് തി​രി​ച്ച​യ​ക്കാ​ൻ യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്റ് തീ​രു​മാ​ന​മെ​ടു​ത്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *