Posted By user Posted On

കുവൈത്തിൽ തൊ​ഴി​ൽ ത​ട്ടി​പ്പി​നി​ര​യാ​യ ര​ണ്ട് പ്രവാസി യുവാക്കളെ രക്ഷിച്ചു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ പ​ച്ച​ക്ക​റി പാ​ക്കി​ങ് മേ​ഖ​ല​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പി​നി​ര​യാ​യ ര​ണ്ടു ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളെ ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ര​ക്ഷ​പ്പെ​ടു​ത്തി. വി​ജ​യ്പു​ർ ജി​ല്ല​യി​ലെ ബാ​ബ​ലേ​ശ്വ​ർ താ​ലൂ​ക്കി​ൽ സം​ഗാ​പു​ര സ്വ​ദേ​ശി​ക​ളാ​യ സ​ച്ചി​ൻ ജം​ഗ​മ​ഷെ​ട്ടി (21), വി​ശാ​ൽ സെ​ലാ​ർ (22) എ​ന്നി​വ​രാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത്.മും​ബൈ ആ​സ്ഥാ​ന​മാ​യ ഏ​ജ​ൻ​സി​യാ​ണ് ഒ​രു​ല​ക്ഷം രൂ​പ വീ​തം വാ​ങ്ങി ഇ​വ​രെ കു​വൈ​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. ഏ​ജ​ൻ​സി​ക്കെ​തി​രെ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​മെ​ന്ന് നാ​ട്ടി​ലെ​ത്തി​യ യു​വാ​ക്ക​ൾ പ​റ​ഞ്ഞുപ​ച്ച​ക്ക​റി പാ​ക്കി​ങ് മേ​ഖ​ല​യി​ലെ ജോ​ലി​ക്ക് പ്ര​തി​മാ​സം 32,000 രൂ​പ ശ​മ്പ​ളം ല​ഭി​ക്കു​മെ​ന്നാ​ണ് ഏ​ജ​ൻ​സി വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന​ത്. പാ​സ്‌​പോ​ർ​ട്ട്, വി​സ, ഫ്ലൈ​റ്റ് ചാ​ർ​ജു​ക​ൾ, ക​മീ​ഷ​ൻ ഇ​ന​ത്തി​ലാ​ണ് ഒ​രു ല​ക്ഷം രൂ​പ വാ​ങ്ങി​യ​ത്. എ​ന്നാ​ൽ, കു​വൈ​ത്തി​ലെ​ത്തി​യ​പ്പോ​ൾ പ​റ​ഞ്ഞ ജോ​ലി​ക്ക് പ​ക​രം ഒ​ട്ട​ക​ത്തെ പ​രി​പാ​ലി​ക്കു​ന്ന​തി​ന് ഇ​വ​ർ നി​ർ​ബ​ന്ധി​ത​രാ​യി. പ​റ​ഞ്ഞ ശ​മ്പ​ളം ന​ൽ​കി​യി​ല്ല എ​ന്ന​തി​ന് പു​റ​മെ, അ​വ​ഹേ​ള​ന​ത്തി​നും ശാ​രീ​രി​ക ആ​ക്ര​മ​ണ​ത്തി​നും വി​ധേ​യ​രാ​യെ​ന്നും യു​വാ​ക്ക​ൾ പ​റ​ഞ്ഞു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6

https://www.kuwaitvarthakal.com/2023/06/12/voice-over-for-videos-call-recording-app/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *