expatനാട്ടിൽ നിന്ന് അവധി കഴിഞ്ഞ് ഗൾഫിലെത്തിയ രണ്ടാം ദിനം പ്രവാസി മലയാളി അന്തരിച്ചു
റിയാദ്: അവധികഴിഞ്ഞ് നാട്ടിൽനിന്ന് റിയാദിലെത്തി രണ്ടാംദിനം മലയാളി നിര്യാതനായി. കൊല്ലം കടപ്പാക്കട expat ശാസ്ത്രി ജങ്ഷൻ പൂലച്ചിറ വയലിൽ വീട്ടിൽ സതീഷ് കുമാർ (51) ആണ് റിയാദിലെ അൽഖലീജ് ഡിസ്ട്രിക്റ്റിലെ താമസസ്ഥലത്ത് മരിച്ചത്.നാട്ടിൽ നിന്ന് വെള്ളിയാഴ്ച രാത്രി 10 മണിക്കാണ് റിയാദിൽ തിരിച്ചെത്തിയത്. 12 വർഷമായി സൗദിയിൽ പ്രവാസിയായ ഇദ്ദേഹം ഹൗസ് ഡ്രൈവറായാണ് ജോലി ചെയ്തിരുന്നത്. പിതാവ്: പരേതനായ കൃഷ്ണൻ കുട്ടി, മാതാവ്: കൃഷ്ണമ്മ, ഭാര്യ: ജനനി നിർമല, മക്കൾ: കാവ്യ, കൃഷ്ണ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6
Comments (0)