നീന്തൽകുളത്തിൽ കുളിക്കുന്നതിനിടെ പരിക്കേറ്റ പ്രവാസി മലയാളി വ്യവസായി മരിച്ചു
ജിദ്ദയിൽ നീന്തൽ കുളത്തിൽ കുളിക്കുന്നതിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി വ്യവസായി നാട്ടിൽ മരിച്ചു. വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ മലപ്പുറം മക്കരപ്പറമ്പ് കടുങ്ങപുരം വില്ലേജ് പടി മഹല്ലിൽ മൻസൂർ (42) ആണ് മരിച്ചത്. ജൂണ്‍ അവസാനം ജിദ്ദയില്‍ നീന്തല്‍ കുളത്തില്‍ വെച്ചുണ്ടായ അപകടത്തില്‍ സ്പൈനല്‍ കോഡിന് ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് ജിദ്ദ അബ്ഹൂറിലെ കിങ് അബ്ദുള്ള കോംപ്ലക്സ് ആശുപത്രിയിലും പിന്നീട് പ്രത്യേക എയര്‍ ആംബുലന്‍സില്‍ ഡല്‍ഹി ബാലാജി ആശുപത്രിയിലുമെത്തിച്ച് ചികിത്സിക്കുകയായിരുന്നു. നാല് ദിവസങ്ങള്‍ക്ക് മുമ്പ് പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വെള്ളിയാഴ്ച 12.30ഓടെ മരണം സംഭവിച്ചു.
ശറഫിയയില്‍ ഫ്ലോറ ഷോപ്പ്, മെന്‍സ് ക്ലബ്ബ് എന്നീ സ്ഥാപനങ്ങളുടെ നടത്തിപ്പുകാരനായിരുന്നു. ജിദ്ദ നവോദയയുടെ സജീവ പ്രവര്‍ത്തകനായ ഇദ്ദേഹം ജീവകാരുണ്യരംഗത്തും പ്രവര്‍ത്തിച്ചിരുന്നു. ഹുസൈന് പള്ളിപ്പറമ്പന്‍-റാബിയ ദമ്പതികളുടെ മകനാണ്. ഭാര്യ: മുസൈന, മക്കള്‍: ഷിസ ഫാത്തിമ, അഷസ് മുഹമ്മദ്, ഹാസിം മുഹമ്മദ്, ഐസിന് മുഹമ്മദ്. സഹോദരങ്ങള്‍: പരേതനായ അബ്ദുന്നാസിര്‍, ബുഷ്റ, നിഷാബി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6
Comments (0)