ന്യൂമോകോക്കൽ വാക്സിനുകള്‍ കൂടുതലായി വാങ്ങാൻ കുവൈറ്റ് ആരോഗ്യ മന്ത്രാലയം
കുവൈത്ത് സിറ്റി: ന്യൂമോകോക്കൽ വാക്സിനുകള്‍ കൂടുതലായി വാങ്ങാൻ ആരോഗ്യ മന്ത്രാലയം പദ്ധതിയിടുന്നു. ആരോഗ്യ കേന്ദ്രങ്ങളിലും പൊതു ആശുപത്രികളിലും വിതരണം ചെയ്യുന്നതിനായി ‘നെമോകോക്കൽ’ വാക്സിനുകൾ എന്നും അറിയപ്പെടുന്ന ന്യൂമോകോക്കൽ വാക്സിനുകകള് കൂടുതലായി എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന് 2.5 മില്യണ്‍ ദിനാറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിലവില്‍ സ്റ്റോക്ക് ഉണ്ടെങ്കിലും, ഈ വാക്സിനുകൾ കൂടുതല്‍ ഇറക്കുമതി ചെയ്യാനുള്ള ശ്രമത്തിലാണ് ആരോഗ്യ മന്ത്രാലയം.
വാക്സിനുകൾ, മരുന്നുകൾ, സപ്ലൈകൾ, എല്ലാ അവശ്യ മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെയും സുരക്ഷിതമായ കരുതൽ ശേഖരം ഉറപ്പാക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. കേന്ദ്രങ്ങളിലും ആശുപത്രികളിലുമുടനീളമുള്ള ആരോഗ്യ സേവനങ്ങള്‍ കൃത്യതയോടെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ക്ഷാമം മൂലം തടസങ്ങളൊന്നും ഉണ്ടാകാതിരിക്കുന്നതിനും ഈ നടപടി ഉന്നം വയ്ക്കുന്നു. സാധാരണ കുട്ടിക്കാലത്തെ പ്രതിരോധ കുത്തിവയ്പ്പുകളുടെ ഭാഗമായി രണ്ട് മാസം, നാല് മാസം, ആറ് മാസം, ഒന്നര വയസ് പ്രായമുള്ള കുട്ടികൾക്ക് ന്യൂമോകോക്കൽ വാക്സിനുകൾ നൽകി വരുന്നുണ്ട്.
👆👆
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6
Comments (0)