കുവൈത്തിൽ നിന്ന് റേഷൻ ഉത്പന്നങ്ങൾ രാജ്യത്ത് നിന്ന് പുറത്തേക്ക് കൊണ്ടു പോകുന്നത് തടയാൻ കർശന നിയന്ത്രണങ്ങൾ
കുവൈത്ത് സിറ്റി : കുവൈത്തിൽ റേഷൻ ഉത്പന്നങ്ങൾ രാജ്യത്ത് നിന്ന് പുറത്തേക്ക് കൊണ്ടു പോകുന്നത് തടയാൻ വാണിജ്യ വ്യവസായ മന്ത്രാലയം പുതിയ സംവിധാനം ഏർപ്പെടുത്തി. ഇതിന്റെ ഭാഗമായി കുവൈത്തി കുടുംബങ്ങൾക്കും വ്യക്തികൾക്കും റേഷൻ അടിസ്ഥാനത്തിൽ നൽകുന്ന ഭക്ഷ്യ ഉത്പന്നങ്ങൾ പുതിയ സംവിധാനം വഴിയായിരിക്കും വിതരണം ചെയ്യുക. നിലവിൽ റേഷൻ ഉത്പന്നങ്ങൾ വിദേശത്തേക്ക് കൊണ്ടു പോകുന്നതിനു എതിരെ കർശനമായ നടപടികളാണ് അധികൃതർ സ്വീകരിച്ചു വരുന്നത്.ചുരുങ്ങിയ വിലയിൽ അനധികൃത കച്ചവടക്കാരിൽ നിന്നും ലഭിക്കുന്ന പാൽപൊടി പോലുള്ള റേഷൻ ഉത്പന്നങ്ങൾ മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികൾ നാട്ടിൽ കൊണ്ടു പോകുന്നത് പതിവായിരുന്നു. എന്നാൽ വിമാന താവളത്തിൽ പരിശോധന കർശനമായതോടെ പിടിക്കപ്പെട്ടാൽ നാട് കടത്തൽ ഉൾപ്പെടെയുള്ള ശിക്ഷകൾക്ക് വിധേയരാകുമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6
Comments (0)