Posted By user Posted On

കുവൈത്തിൽ കഴിഞ്ഞ വർഷം 74 പ്രവാസികൾ ഉൾപ്പെടെ 77 പേർ ആത്മഹത്യ ചെയ്തു: ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത്

കുവൈത്ത് സിറ്റി : കുവൈത്തിൽ കഴിഞ്ഞ വർഷം 74 പ്രവാസികൾ ഉൾപ്പെടെ ആകെ 77 പേർ ആത്മഹത്യ ചെയ്തതായി സ്ഥിതി വിവര കണക്കുകൾ വ്യക്തമാക്കുന്നു. ഉയരങ്ങളിൽ നിന്നും താഴോട്ടു വീഴുകയോ സ്വയം ചാടുകയോ ചെയ്തതിനെ തുടർന്ന് 59 മരണങ്ങളാണ് കഴിഞ്ഞ വർഷം സംഭവിച്ചത്. ഇവരിൽ 7 പേർ സ്വദേശികളും 52 പേർ പ്രവാസികളുമാണ്. ഈ കാലയളവിൽ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ 25 പേരാണ് മുങ്ങി മരിച്ചത്. തീപിടിത്തം, പുക ശ്വസിക്കൽ എന്നിവയേ തുടർന്ന് 20 പേരാണ് മരണമടഞ്ഞത് . 7 പേർ ഈ കാലയളവിൽ വിഷ ബാധയേറ്റും മരണമടഞ്ഞു .രാജ്യത്ത് കൊലപാതകകങ്ങൾ അക്രമങ്ങൾ എന്നിവയെ തുടർന്ന് കഴിഞ്ഞ വർഷം 24 പേർക്ക് ജീവൻ നഷ്ടമായി. ഇവരിൽ 6 സ്വദേശികളും 18 പ്രവാസികളും ഉൾപ്പെടുന്നതായും സ്ഥിതി വിവര കണക്കിൽ വ്യക്തമാക്കുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *