Posted By user Posted On

മക്കയിൽ കനത്ത മഴയിൽ തീർഥാടകർക്ക് പരിക്ക്

മക്കയിൽ ഇന്നലെയുണ്ടായ കനത്ത കാറ്റും മഴയും ജനജീവിതം ദുസ്സഹമാക്കി. മക്ക ക്ലോക്ക് ടവറിനും മിന്നലേറ്റു. ശക്തമായ കാറ്റിൽ തീർഥാടകരിൽ പലരും കാലിടറി വീണു. കാറ്റിൽ പറന്ന ശുചീകരണ സാമഗ്രികൾ പിടിച്ചുനിർത്താൻ തൊഴിലാളികൾ ഏറെ പാടുപെട്ടു. ബാരിക്കേഡുകൾ മറിഞ്ഞുവീണ് തീർഥാടകർക്കു പരുക്കേറ്റു. കഅ്ബ പ്രദക്ഷിണവും മന്ദഗതിയിലായി. ഡിസ്പ്ലേ ബോർഡുകളും നിലംപതിച്ചു. താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് മോട്ടർ ഉപയോഗിച്ച് പമ്പ് ചെയ്ത് നീക്കുന്ന പ്രവർത്തനം പുരോഗമിക്കുന്നു. ജിദ്ദ ഉൾപ്പെടെ കനത്ത മഴ പെയ്ത പ്രദേശങ്ങളിൽ ഇന്നലെ സ്‌കൂളുകൾക്ക് അവധി നൽകി. ചൊവ്വാഴ്‌ച രാത്രിയും മക്കയിലും പരിസര പ്രദേശങ്ങളിലും മിന്നലോടുകൂടി കനത്ത മഴ പെയ്തു. ചിലയിടങ്ങളിൽ ആലിപ്പഴവും വീണു.മഴയും പൊടിക്കാറ്റും ശക്തമായതോടെ ദൂരക്കാഴ്ച കുറഞ്ഞത് ഗതാഗതത്തെയും സാരമായി ബാധിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *