കുവൈറ്റിലെ പ്രവാസികൾക്ക് സന്തോഷ വാർത്ത; എയർഇന്ത്യ എക്സ്പ്രസ് ബാഗേജ് നിരക്ക് കുത്തനെ കുറച്ചു
കുവൈറ്റിൽ നിന്ന് നാട്ടിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്ക് സന്തോഷവാർത്ത ഇനിമുതൽ നാട്ടിലേക്കുള്ള യാത്രയിൽ ഇനി ബാഗേജ് കൂടുമോ എന്ന ആശങ്ക വേണ്ട. 30 കിലോ സൗജന്യ ബാഗേജിന് പുറമെയുള്ളവക്കുള്ള നിരക്ക് എയർഇന്ത്യ എക്സ്പ്രസ് കുത്തനെ കുറച്ചു. സൗജന്യ ബാഗേജിന് പുറമെ കൂടുതലായി വരുന്ന അഞ്ചു കിലോക്ക് മൂന്നു ദീനാർ, 10 കിലോക്ക് ആറു ദീനാർ, 15 കിലോക്ക് 12 ദീനാർ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്.
കുവൈത്തിൽനിന്നുള്ള യാത്രക്കു മാത്രമാണ് ഈ കുറവ്. നാട്ടിൽനിന്ന് കൊണ്ടുവരുന്നവക്ക് മാറ്റമില്ല. ഓഫ് സീസണും യാത്രക്കാരുടെ കുറവും കണക്കിലെടുത്താണ് ബാഗേജ് നിരക്കിൽ കുറവു വരുത്തിയതെന്നാണ് സൂചന. അതേസമയം, ഓഫ് സീസണിൽ സൗജന്യ ബാഗേജ് 30 കിലോ എന്നത് 40 കിലോ വരെ അനുവദിക്കാറുണ്ട്. ഇതിൽ തീരുമാനം വന്നിട്ടില്ല. കഴിഞ്ഞമാസം ഏറെ തിരക്കേറിയ സമയത്ത് 10 കിലോക്ക് 40 ദീനാർ വരെ ഉയർത്തിയിരുന്നു. അതിനുമുമ്പ് 10 കിലോക്ക് 14 ദീനാർ വരെ ആയിരുന്നു. ഇതാണ് കുത്തനെ കുറച്ചത്.
സീസണിൽ ടിക്കറ്റ് നിരക്ക് ഉയർത്തുന്നതിനൊപ്പം ബാഗേജ് നിരക്കും ഉയർത്തുകയാണ് വിമാനക്കമ്പനികൾ. അതിനിടെ, വെക്കേഷൻ അവസാനിക്കാറായതും നാട്ടിൽ പോകുന്നവരുടെ എണ്ണവും കുറഞ്ഞതോടെ കുവൈത്തിൽനിന്ന് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിലും കുറവുവന്നു. ഈ മാസം കുവൈത്തിൽനിന്ന് കോഴിക്കോട്ടേക്ക് 38 ദീനാറാണ് കൂടിയ നിരക്ക്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX
Comments (0)