Posted By user Posted On

kerala ഭാര്യയുമായി അടുപ്പം, ക്വട്ടേഷൻ നൽകിയത് പ്രവാസി വ്യവസായി; തിരുവനന്തപുരത്തെ കോളിളക്കം സൃഷ്ടിച്ച ആർജെ രാജേഷ് വധക്കേസിൽ രണ്ട് പേർ കുറ്റക്കാർ, പ്രവാസി ഇപ്പോഴും ഒളിവിൽ

തിരുവനന്തപുരം∙ മുൻ റേഡിയോ ജോക്കി രാജേഷ് കുമാർ (34) വധക്കേസിൽ രണ്ടും മൂന്നും പ്രതികളായ മുഹമ്മദ് സാലിഹും kerala അപ്പുണ്ണിയും കുറ്റക്കാരാണെന്ന് ഒന്നാം അഡി.സെഷൻസ് കോടതി. നാലു മുതൽ 12 വരെയുള്ള പ്രതികളെ വെറുതെ വിട്ടു. ശിക്ഷ 16ന് വിധിക്കും. കേസിലെ ഒന്നാം പ്രതിയും കൊലപാതകത്തിനു ക്വട്ടേഷൻ നൽകിയ ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ അബ്ദുൽസത്താറിനെ പിടികൂടാനായിട്ടില്ല.2018 മാർച്ച് 27-നാണ് രകാജേഷിനെ ക്വട്ടേഷൻ സംഘം വെട്ടിക്കൊന്നത്. മടവൂരിൽ സ്ഥിതി ചെയ്യുന്ന രാജേഷിന്റെ റെക്കോഡിംഗ് സ്റ്റുഡിയോയിൽ വെച്ചായിരുന്നു ആക്രമണം.രാജേഷിന്റെ സുഹൃത്തായ കുട്ടനും ആക്രമണത്തിൽ പരിക്കേറ്റു. കേസിലെ ഏകദൃക്ശസാക്ഷിയും ഇയാളായിരുന്നു. എന്നാൽ പിന്നീട് കേസിൽ ഇയാൾ കൂറുമാറി. എന്നിരുന്നാലും കുട്ടനെതിരെ കോടതി കേസെടുത്തില്ല. കുട്ടൻ ആദ്യം പറഞ്ഞ മൊഴി കോടതി സ്വീകരിച്ചു. പ്രോസിക്യൂഷൻ സാക്ഷി മനോജിനെതിരെ കോടതി കേസെടുത്തു. പ്രതികൾക്കു വാഹനം ഏർപ്പാടാക്കിയത് മനോജായിരുന്നു.10 വർഷത്തോളം സ്വകാര്യചാനലിൽ റേഡിയോ ജോക്കിയായിരുന്ന രാജേഷിന് 2016 ജൂണിൽ ഖത്തറിൽ ജോലി ലഭിച്ചിരുന്നു. പത്തുമാസം ഖത്തറിൽ ജോലി ചെയ്തു. 2017 മേയിൽ മടങ്ങിയെത്തിയ ശേഷമാണ് റിക്കാർഡിങ് സ്റ്റുഡിയോ ആരംഭിച്ചതും നാടൻപാട്ട് സംഘത്തിൽ ചേർന്നതും. ഖത്തറിലായിരുന്നപ്പോൾ സത്താറിന്റെ ഭാര്യയുമായി രാജേഷിനുള്ള അടുപ്പമാണു കൊലപാതകത്തിൽ കലാശിച്ചത്. ‌ കേസിലെ ഒന്നാം പ്രതിയായ അബ്ദുൾ സത്താർ ഇപ്പോഴും ഒളുവിലാണ്. രാജേഷുമായിട്ടുള്ള ഭാര്യയുടെ സൗഹൃദം കാരണം സത്താറിന്റെ കുടുംബം തകർന്നു. കേസിലെ രണ്ടാം പ്രതി സത്താറിന്റെ ജീവനക്കാരനാണ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX

https://www.kuwaitvarthakal.com/2023/06/02/technology/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *