ബാർബി സിനിമയുടെ പ്രദർശനം കുവൈറ്റ് നിരോധിച്ചു
കുവൈറ്റ് ഇൻഫർമേഷൻ മന്ത്രാലയത്തിന്റെ സിനിമാറ്റിക് സെൻസർഷിപ്പ് സംബന്ധിച്ച കമ്മിറ്റി ബുധനാഴ്ച കുവൈറ്റിൽ “ബാർബി”, “ടോൾക്ക് ടു മി” എന്നീ സിനിമകളുടെ പ്രദർശനം നിരോധിക്കാൻ തീരുമാനിച്ചു. പൊതു ധാർമ്മികതയുടെയും സാമൂഹിക പാരമ്പര്യങ്ങളുടെയും സംരക്ഷണത്തിനായുള്ള വ്യഗ്രതയിൽ നിന്നാണ് തീരുമാനമുണ്ടായതെന്ന് പ്രസ് ആൻഡ് പബ്ലിക്കേഷൻ മന്ത്രാലയം അണ്ടർസെക്രട്ടറി ലാഫി അൽ സുബെയ് പറഞ്ഞു.
രണ്ട് സിനിമകളും കുവൈറ്റ് സമൂഹത്തിനും പൊതു ക്രമത്തിനും അന്യമായ ആശയങ്ങളും വിശ്വാസങ്ങളും പ്രചരിപ്പിക്കുന്നതായി കമ്മിറ്റി ചൂണ്ടിക്കാട്ടി,” കമ്മറ്റി തലവൻ അൽ സുബെയ് വെളിപ്പെടുത്തി. “ഏത് വിദേശ സിനിമയും തീരുമാനിക്കുമ്പോൾ, കമ്മിറ്റി പൊതു ധാർമ്മികതയ്ക്ക് വിരുദ്ധമായ രംഗങ്ങൾ സാധാരണയായി സെൻസർ ചെയ്യാൻ ഉത്തരവിടുന്നു. ഈ നിയമം എല്ലാ വിദേശ സിനിമാ നിർമ്മാണത്തിനും ബാധകമാണെന്നും അദ്ദേഹം വിശദീകരിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX
Comments (0)