road കുവൈത്തിൽ റെസിഡൻസി റദ്ദായവരുടെ വാഹനം ഉപയോഗിച്ചാൽ പിഴ
കുവൈത്ത് സിറ്റി: താമസ അനുമതി റദ്ദാക്കപ്പെട്ടവരോ മരിച്ചതോ ആയ പ്രവാസികളുടെ പേരിലുള്ള road വാഹനം ഉപയോഗിക്കുംമുമ്പ് നിയമനടപടികൾ പൂർത്തിയാക്കണം. അല്ലാത്തപക്ഷം പിഴയും വാഹനം പിടിച്ചെടുക്കുന്നതും അടക്കമുള്ള നടപടികൾ നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.രാജ്യത്ത് താമസ അനുമതി റദ്ദാക്കപ്പെട്ടവരോ മരിച്ചതോ ആയ പ്രവാസികളുടെ പേരിൽ 87,140 വാഹനങ്ങൾ ഉണ്ടെന്നാണ് കണ്ടെത്തൽ. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹിന്റെ നിർദേശപ്രകാരം രൂപവത്കരിച്ച പ്രത്യേക സമിതിയുടെ അന്വേഷണത്തിലാണ് ഇവ തെളിഞ്ഞത്. റെസിഡൻസി റദ്ദാക്കപ്പെട്ടതോ മരിച്ചതോ ആയ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വാഹനം മറ്റുള്ളവർ ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇവ കൈവശംവെക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്ന എല്ലാവരും നിയമപരമായ നടപടികൾ പൂർത്തീകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX
Comments (0)