Posted By user Posted On

big ticket log inജന്മദിനത്തിൽ വാങ്ങിയ ടിക്കറ്റ് ഭാ​ഗ്യം കൊണ്ടുവന്നു; ബി​ഗ്ടിക്കറ്റിലൂടെ ഇന്ത്യൻ പ്രവാസിക്ക് 33 കോടി സമ്മാനം

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ 254-ാം സീരീസ് നറുക്കെടുപ്പിൽ 1.5 കോടി ദിർഹത്തിന്റെ big ticket log in (33 കോടിയിലേറെ ഇന്ത്യൻ രൂപ) ഗ്രാൻഡ് പ്രൈസ് സ്വന്തമാക്കി ഇന്ത്യക്കാരനായ സകീൽ ഖാൻ സർവീൻ ഖാൻ.ദുബൈയിൽ താമസിക്കുന്ന സകീൽ, ഒരു ഐടി കമ്പനിയിൽ എഞ്ചിനീയറിങ് കോഓർഡിനേറ്ററായി ജോലി ചെയ്ത് വരികയാണ്. സമ്മാനത്തുക കൊണ്ട് കടങ്ങൾ തീർക്കാനും സ്വന്തമായി ഒരു ബിസിനസ് തുടങ്ങാനുമാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം. 2015 മുതൽ ഒരു കൂട്ടം സുഹൃത്തുക്കൾക്കൊപ്പം ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പങ്കെടുക്കാറുണ്ട്. ഇനിയും നറുക്കെടുപ്പിൽ പങ്കെടുക്കുന്നത് തുടരാനാണ് സകീലിന്റെ പദ്ധതി. ഇത്തവണത്തെ സമ്മാനത്തുക ഇദ്ദേഹം 15 സുഹൃത്തുക്കളുമായി പങ്കിടും. സാധാരണയായി നറുക്കെടുപ്പിൽ നമ്പറുകൾ ഒട്ടും ആലോചിക്കാതെ തന്നെ തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നതെന്നും ഇത്തവണ തന്റെ ജന്മദിനത്തിൽ ടിക്കറ്റ് വാങ്ങിയത് കൊണ്ട് കുറച്ച് ആലോചിച്ചാണ് നമ്പറുകൾ തെരഞ്ഞെടുത്തതെന്നും സകീൽ പറയുന്നു.നിരവധി പേരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ച ബിഗ് ടിക്കറ്റ് ഓഗസ്റ്റ് മാസത്തിലും നറുക്കെടുപ്പിലൂടെ വൻ സമ്മാനങ്ങളാണ് നൽകുക. ഓഗസ്റ്റ് മാസത്തിൽ ടിക്കറ്റ് വാങ്ങുന്നവരെ കാത്തിരിക്കുന്നത് 20 മില്യൻ ദിർഹത്തിന്റെ ഗ്രാൻഡ് പ്രൈസാണ്. സെപ്തംബർ മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ ഈ തുക ഭാഗ്യശാലിക്ക് സ്വന്തമാക്കാം. 100,000 ദിർഹമാണ് രണ്ടാം സമ്മാനം. ഇത് കൂടാതെ മൂന്നാം സമ്മാനമായി 90,000 ദിർഹവും നാലാം സമ്മാനമായി 80,000 ദിർഹം, അഞ്ചാം സമ്മാനമായി 70,000 ദിർഹം, 60,000 ദിർഹത്തിന്റെ ആറാം സമ്മാനം, 50,000 ദിർഹത്തിന്റെ ഏഴാം സമ്മാനം, എട്ടാം സമ്മാനമായി 40,000 ദിർഹം, 30,000 ദിർഹത്തിന്റെ ഒമ്പതാം സമ്മാനം, പത്താം സമ്മാനമായി 20,000 ദിർഹം എന്നിവയും വിജയികളെ കാത്തിരിക്കുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *