Posted By user Posted On

ഗള്‍ഫില്‍ ഇന്ത്യൻ കാക്കകള്‍ പെരുകുന്നു; ഉന്മൂലനം ചെയ്യാൻ നടപടി ആരംഭിച്ച് അധികൃതര്‍

സൗദിയില്‍ ഇന്ത്യൻ കാക്കകള്‍ പെരുകുന്നതായി പരാതി. നാട് വിട്ട് സൗദിയിലെത്തിയ ഇന്ത്യൻ കാക്കകൾ തിരിച്ച് നാട്ടിലേക്ക് മടങ്ങാത്ത സ്ഥിതിയെന്നാണ് സൗദി അധികൃതര്‍ വിശദമാക്കുന്നത്. സൗദിയുടെ തെക്കുപടിഞ്ഞാറന്‍ നഗരമായ ജിസാനിലും ഫറസാന്‍ ദ്വീപിലുമാണ് ഇന്ത്യന്‍ കാക്കകള്‍ കുടിയേറിയിരിക്കുന്നത്. ഇന്ത്യൻ കാക്കകൾ പെരുകിയതോടെ സൗദിയിൽ ചെറു ജീവികളെ ഭക്ഷിക്കുന്നത് കൂടുതലായി വർദ്ധിച്ചിരിക്കുകയാണ്. ഇതോടെ കുടിയേറിയ ഇന്ത്യൻ കാക്കകളെ ഉന്മൂലനം ചെയ്യാനുള്ള നിയന്ത്രണ നടപടികൾ ആരംഭിച്ചിരിക്കുകയാണ് സൗദി മന്ത്രാലയം.

ഇന്ത്യന്‍ കാക്കകളെ നിയന്ത്രിച്ചില്ലെങ്കില്‍ മറ്റ് ജീവജാലങ്ങളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്ന പശ്ചാത്തലത്തിലാണ് നടപടി. വൈദ്യുതി ലൈനുകളില്‍ കൂടുകെട്ടുന്നത് മൂലം വൈദ്യുതി വിതരണം തടസ്സപ്പെടുക, കടല്‍പക്ഷികളുടെ മുട്ടകളും കുഞ്ഞുങ്ങളെയും ഭക്ഷിക്കുക, കന്നുകാലികളെ ആക്രമിക്കുക, രോഗം പടര്‍ത്തുക, തുടങ്ങിയവ ഇന്ത്യന്‍ കാക്കകള്‍ വഴി ഉണ്ടാകുന്നുവെന്ന് ഇതുസംബന്ധമായ റിപ്പോർട്ട് പറയുന്നു.

സൗദിയിലെ ഫുര്‍സാന്‍ ദ്വീപിലെ വന്യജീവി സങ്കേതത്തില്‍ നിന്ന് 35% ഇന്ത്യന്‍ കാക്കകളെ തുരത്തിയതായി ദേശീയ വന്യജീവി സംരക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. പരിസ്ഥിതി സംരക്ഷിത മേഖലകളിലും വന്യജീവി സങ്കേതങ്ങളിലും മുമ്പില്ലാതിരുന്ന പക്ഷികളേയും മറ്റ് ജീവികളെയും നിയന്ത്രിച്ച് ആവാസ വ്യവസ്ഥയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് ഒഴിവാക്കി സന്തുലിതമാക്കാന്‍ ദേശീയ വന്യജീവി സംരക്ഷണ കേന്ദ്രം നേരത്തേ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ത്യന്‍ കാക്കളുടെ എണ്ണം നിയന്ത്രിക്കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ വന്യജീവി സങ്കേതത്തിലെ 140 ലേറെ കാക്ക കൂടുകള്‍ നശിപ്പിച്ചു.

👆👆
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *