Posted By user Posted On

expat ലീവിന് കുടുംബത്തോടൊപ്പം നാട്ടിലെത്തി, വേളാങ്കണ്ണി പള്ളിയിൽ പോയി മടങ്ങവെ ഹൃദയാഘാതം; കുവൈറ്റ്‌ പ്രവാസി നാട്ടിൽ അന്തരിച്ചു

കൊട്ടാരക്കര : ഹൃദയാഘാതത്തെ തുടർന്ന് കുവൈറ്റ്‌ പ്രവാസി നാട്ടിൽ അന്തരിച്ചു കിഴക്കെത്തെരുവ് പടിഞ്ഞാറെ വീട്ടിൽ expat ജോബി അലക്സാണ്ടറാണ് (41 വയസ്സ്) ആണ് മരിച്ചത്. കൂരാക്കാരൻ അലക്സാണ്ടറിന്റെ മകനാണ്. കുവൈറ്റിൽ നിന്ന് ലീവിൽ വന്ന ജോബി കുടുംബത്തോടൊപ്പം വേളാങ്കണ്ണി പള്ളിയിൽ പോയി മടങ്ങി വരുമ്പോൾ ദേശിയ പാതയിൽ കൊമ്പഴയിൽ വച്ച് ജൂലൈ 29 ശനിയാഴ്ച്ച രാത്രി 8 മണിയോടെ നെഞ്ചു വേദന ഉണ്ടായതിനെ തുടർന്ന് പട്ടിക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് തന്നെ ഭൗതീക ശരീരം കൊട്ടാരക്കര കിഴക്കെത്തെരുവ് പടിഞ്ഞാറെവീട്ടിലേക്ക് കൊണ്ടുവരും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

Comments (0)

Leave a Reply

Your email address will not be published. Required fields are marked *