Posted By user Posted On

കുവൈത്തിൽ കനത്ത് ചൂട് തുടരും; താമസക്കാ‍​ർക്ക് ജാ​ഗ്രത നി‍​ർദേശം

കു​വൈ​ത്ത് സി​റ്റി: വ​രും ആ​ഴ്ച​യും രാ​ജ്യ​ത്ത് ക​ന​ത്ത ചൂ​ട് തു​ട​രു​മെ​ന്നും തീ​ര​പ്ര​ദേ​ശ​ങ്ങ​ൾ താ​ര​ത​മ്യേ​ന ഈ​ർ​പ്പ​മു​ള്ള​താ​യി​രി​ക്കു​മെ​ന്നും കു​വൈ​ത്ത് കാ​ലാ​വ​സ്ഥ വ​കു​പ്പ്. ചൂ​ടു​ള്ള വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ്, തെ​ക്കു​കി​ഴ​ക്ക​ൻ കാ​റ്റ് എ​ന്നി​വ ശ​ക്തി​പ്രാ​പി​ക്കും.കാ​റ്റ് പൊ​ടി​പ​ട​ല​ങ്ങ​ൾ​ക്കി​ട​യാ​ക്കു​മെ​ന്നും കു​വൈ​ത്ത് കാ​ലാ​വ​സ്ഥ വ​കു​പ്പ് മ​റൈ​ൻ പ്ര​വ​ച​ന വി​ഭാ​ഗം മേ​ധാ​വി യാ​സ​ർ അ​ൽ ബ്ലൗ​ഷി പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച പ​ര​മാ​വ​ധി താ​പ​നി​ല 46 മു​ത​ൽ 48 ഡി​ഗ്രി വ​രെ​യാ​കു​മെ​ന്നും രാ​ത്രി​യി​ൽ 32-35 ഡി​ഗ്രി വ​രെ താ​ഴു​മെ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നു. ശ​നി​യാ​ഴ്ച പ​ക​ൽ സ​മ​യ​ത്ത് ചൂ​ട് 47-49 ഡി​ഗ്രി​യി​ൽ എ​ത്തു​മെ​ന്നും രാ​ത്രി 32-33 ഡി​ഗ്രി​യി​ലേ​ക്ക് താ​ഴു​മെ​ന്നും അ​ൽ ബ്ലൂ​ഷി കൂ​ട്ടി​ച്ചേ​ർ​ത്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

Comments (0)

Leave a Reply

Your email address will not be published. Required fields are marked *