കുവൈറ്റിൽ ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ ഏഴുപേരെ ഇന്ന് തൂക്കിലേറ്റും
കുവൈറ്റിൽ ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ ഏഴുപേരുടെ വധശിക്ഷ ഇന്ന് നടപ്പിലാക്കും. കൊലപാതകം, മയക്കുമരുന്ന്, തീവ്രവാദം തുടങ്ങിയ വിവിധ കേസുകളിൽ അകപ്പെട്ട് ശിക്ഷിക്കപ്പെട്ടവരുടെ വധശിക്ഷയാണ് ഇന്ന് നടപ്പിലാക്കുന്നത്. ഇവരിൽ ഒരാൾ ഇന്ത്യക്കാരനും, ഒരു കുവൈറ്റ് സ്വദേശിയും, രണ്ട് ഈജിപ്ത്കാരനും, രണ്ട് ബിദൂനികളും, ഒരു ശ്രീലങ്കകാരനുമാണ് ഉൾപ്പെടുന്നത്. വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ഇന്ത്യക്കാരൻ കൊലപാതക കേസിലെ പ്രതിയാണ്. ഇയാൾ ഏത് സംസ്ഥാനത്ത് നിന്നുള്ള ആളാണെന്നത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല. കുവൈത്തിൽ 28 പേരുടെ മരണത്തിനിടയാക്കിയ ഇമാം സാദിഖ് മസ്ജിദിൽ ബോംബ് സ്ഫോടനം നടത്തിയ കേസിൽ ശിക്ഷിക്കപ്പെടുന്ന പ്രതിയും വധശിക്ഷയിൽ ഉൾപ്പെട്ടിട്ടുണ്ട്. പബ്ലിക് പ്രോസിക്യൂഷൻ കാര്യാലയത്തിലെ ചീഫ് ക്രിമിനൽ എക്സിക്യൂഷൻ ഓഫീസർ, ആഭ്യന്തരമന്ത്രാലയം ജയിൽ വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി, കറക്ഷണൽ സ്ഥാപനങ്ങളുടെ ഡയറക്ടർ ജനറൽ, ക്രിമിനൽ എക്സിക്യൂഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ജനറൽ എന്നിവരുടെ സാന്നിധ്യത്തിലാണ് വധശിക്ഷ നടപ്പിലാക്കുന്നത്. അവസാനമായി കുവൈറ്റിൽ വധശിക്ഷ നടപ്പിലാക്കിയത് കഴിഞ്ഞവർഷം നവംബർ 16നാണ്. ഏഴുപേരെ തൂക്കിലേറ്റിയ അന്നത്തെ നടപടിക്കെതിരെ ആഗോള മനുഷ്യാവകാശ സംഘടനകൾ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര സംഘടനകൾ അപലപിച്ചിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
Comments (0)