Posted By user Posted On

കുവൈത്തിൽ ബാച്ചിലമാർ താമസിക്കുന്ന ഇടങ്ങളിൽ ക‍ർശന പരിശോധന

കുവൈത്ത് സിറ്റി: കുവൈത്തിൽ ബാചിലർമാർ താമസിക്കുന്ന ഇടങ്ങളിൽ വ്യാപകമായ പരിശോധന. പരിശോധനയിൽ നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തി. കുവൈത്തിലെ ആറ് ഗവർണറേറ്റുകളിലും കർശനമായ പരിശോധന ക്യാമ്പയിനുകളാണ് നടക്കുന്നത്. വൈദ്യുതി മന്ത്രാലയത്തിലെ ജുഡീഷ്യൽ പൊലീസ് സംഘമാണ് പരിശോധന നടത്തുന്നത്. വേനൽക്കാലവും ഉയർന്ന താപനിലയും വൈദ്യുതി ഉപഭോഗത്തിന്റെ തോത് വർധിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ നിരീക്ഷണം കടുപ്പിച്ചിട്ടുണ്ടെന്ന് ടീമിന്റെ ഡെപ്യൂട്ടി ഹെഡ് അഹമ്മദ് അൽ ഷമ്മരി പറഞ്ഞു. 45 ദിവസത്തിനിടെ നിയമലംഘനങ്ങൾ കണ്ടെത്തിയ 150 പ്രോപ്പർട്ടികളിലെ വൈദ്യുതി വിച്ഛേദിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും* അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9

Comments (0)

Leave a Reply

Your email address will not be published. Required fields are marked *