
കുവൈറ്റിൽ ബോട്ട് മറിഞ്ഞ് അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തി
കുവൈറ്റിലെ ഖൈറാനിൽ ക്രൂയിസർ ബോട്ട് മറിഞ്ഞ് അപകടത്തിൽപ്പെട്ട രണ്ടുപേരെ മറൈൻ റെസ്ക്യൂ ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. വ്യാഴാഴ്ച ഉച്ചക്കുശേഷമാണ് സംഭവം. ഖൈറാൻ കടലിൽ രണ്ടുപേരുമായി 12 അടി നീളമുള്ള ക്രൂയിസർ ബോട്ടാണ് മുങ്ങിയതെന്ന് ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. ഉടൻ സെൻട്രൽ ഓപറേഷൻസ് ഡിപ്പാർട്മെന്റ് തൊട്ടടുത്ത ഫയർ സ്റ്റേഷന് നിർദേശം നൽകി. ഇവർ എത്തിയാണ് രണ്ടുപേരെയും രക്ഷപ്പെടുത്തി മെഡിക്കൽ എമർജൻസിക്ക് കൈമാറിയതെന്നും ഫയർഫോഴ്സ് അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
Comments (0)