Posted By user Posted On

കുവൈറ്റിൽ ര​ണ്ടി​ട​ങ്ങളിൽ തീ​പി​ടി​ത്തം; കാ​ർ ക​ത്തി​ന​ശി​ച്ചു

കുവൈറ്റിൽ രണ്ടിടങ്ങളിൽ തീപിടിച്ചു. ജാ​ബി​ർ അ​ൽ അ​ലി മേ​ഖ​ല​യി​ൽ കാ​റി​ന് തീ​പി​ടി​ച്ചതാണ് ആദ്യ സംഭവം. പെ​ട്രോ​ൾ പ​മ്പി​നു​ള്ളി​ലെ വാ​ഹ​ന​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വ​​മെ​ന്ന് ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ന്റെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വി​ഭാ​ഗം അ​റി​യി​ച്ചു. ബൈ​റാ​ഖ് ഫ​യ​ർ സ്റ്റേ​ഷ​നി​ൽ​നി​ന്നു​ള്ള സം​ഘം ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി. കാ​ര്യ​മാ​യ പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ലാ​തെ ഉ​ട​ൻ തീ ​അ​ണ​ച്ചു. സു​ലൈ​ബി​യ കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ ഗോ​ഡൗ​ണി​ലും ചൊ​വ്വാ​ഴ്ച തീ​പി​ടി​ത്തം ഉ​ണ്ടാ​യി. പ​ച്ച​ക്ക​റി പെ​ട്ടി​ക​ൾ സൂ​ക്ഷി​ച്ച ക​ട​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്രി​ച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

Comments (0)

Leave a Reply

Your email address will not be published. Required fields are marked *