കുവൈറ്റിൽ അപകടമായ രീതിയിൽ അശ്രദ്ധമായി വാഹനമോടിച്ചതിന് ഡ്രൈവറെയും, വാഹനവും കസ്റ്റഡിയിലെടുത്തു. സോഷ്യൽ മീഡിയ സൈറ്റുകളിൽ വീഡിയോ പ്രചരിച്ചതോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വാഹനം റോഡിൽ കറക്കുകയും, റോഡിന് കുറുകെ സഞ്ചരിക്കുകയുമാണ് ഇയാൾ ചെയ്തത്. തീവ്രമായ ഘർഷണം കാരണം ടയറുകളിൽനിന്ന് തീപ്പൊരി വീഴുന്നുമുണ്ട്. ഒരു ഘട്ടത്തിൽ വാഹനം 360 ഡിഗ്രി വരെ കറങ്ങുന്നതായും കാണാം. വാഹന ഡ്രൈവർ തന്റെ ജീവനും മറ്റുള്ളവരുടെ ജീവനും സ്വത്തും അപകടത്തിലാക്കുന്ന തരത്തിലാണ് പ്രവർത്തിച്ചതെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw