Posted By user Posted On

അസഹനീയമായ വയറുവേദന, നവവധു ആശുപത്രിയിൽ; കല്യാണപ്പിറ്റേന്ന് പെൺകുഞ്ഞിന് ജൻമം നൽകി

നോയിഡ∙ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നവവധു കല്യാണപ്പിറ്റേന്ന് പെൺകുഞ്ഞിന് ജൻമം നൽകി. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണു സംഭവം. സെക്കന്ദരാബാദ് സ്വദേശിയായ യുവതിയാണ് പെൺകുഞ്ഞിനെ പ്രസവിച്ചത്. വിവാഹ രാത്രിയിൽ കടുത്ത വയറുവേദന അനുഭവപ്പെടുന്നതായി യുവതി പറഞ്ഞതിനെ തുടർന്ന് ഭർത്താവും വീട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് യുവതി ഏഴുമാസം ഗർഭിണിയാണെന്ന് അറി‍ഞ്ഞത്. പിറ്റേന്ന് പുലർച്ചയോടെ പ്രസവിക്കുകയായിരുന്നു.ജൂൺ 26നായിരുന്നു വിവാഹം. തുടർന്ന് വധുവിന്റെ കുടുംബം തെലങ്കാനയിൽനിന്നെത്തി കുഞ്ഞിനെയും അമ്മയെയും കൂട്ടിക്കൊണ്ടുപോയി. ഇരുകുടുംബങ്ങളും തമ്മിൽ ധാരണയിലെത്തിയതിനാൽ കേസ് റജിസ്റ്റർ ചെയ്തിട്ടില്ലെന്നു പൊലീസ് അറിയിച്ചു. പെൺകുട്ടി ഗർഭിണിയായിരുന്നുവെന്ന് അറിയാമായിരുന്നുവെന്നും എന്നാൽ വരന്റെ വീട്ടുകാരിൽനിന്ന് വിവരം മറച്ച് വച്ചതാണെന്നും വധുവിന്റെ വീട്ടുകാർ സമ്മതിച്ചു. വയറ്റിൽനിന്നു കല്ല് നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയതിനാലാണു വയർ വീർത്തിരിക്കുന്നതെന്നായിരുന്നു വരന്റെ വീട്ടുകാരോടു പറഞ്ഞിരുന്നത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

Comments (0)

Leave a Reply

Your email address will not be published. Required fields are marked *