expat പ്രവാസികൾക്ക് തിരിച്ചടി; കുവൈത്തിൽ മലയാളികൾ ഉൾപ്പെടെ 150 പ്രവാസികളെ അടുത്ത മാസത്തോടെ പിരിച്ചുവിടുമെന്ന് റിപ്പോർട്ട്
കുവൈത്ത് സിറ്റി: കുവൈത്തിലെ കോഓപ്പറേറ്റീവ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന 150 പ്രവാസികളെ ജൂലൈ മാസത്തോടെ expat പിരിച്ചുവിടുമെന്ന് റിപ്പോർട്ട്. സഹകരണ മേഖലയിൽ സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. കുവൈത്തിലെ സാമൂഹികകാര്യ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ എന്നിവയുടെ നേതൃത്വത്തിലാണ് ഇതിന് ആവശ്യമായ നടപടികൾ മുന്നോട്ടുപോകുന്നതെന്ന് പ്രാദേശിക ദിനപ്പത്രമായ അൽ ഖബസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. അടുത്തിടെ നടന്ന ബന്ധപ്പെട്ട വകുപ്പുകളിൽ പ്രതിനിധികൾ ഉൾപ്പെട്ട യോഗത്തിൽ സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നതിനുളള നടപടികൾ സ്വീകരിക്കാൻ ധാരണയായിരുന്നു. മലയാളികൾ ഉൾപ്പെടെയുള്ള സൂപ്പർവൈസറി തസ്തികകളിൽ ജോലി ചെയ്യുന്നവരെയാണ് ഒഴിവാക്കുന്നത്. സൂപ്പർവൈസർ, സീനിയർ സൂപ്പർവൈസർ തസ്തികകളിൽ പ്രവാസികളെ ഒഴിവാക്കി സ്വദേശിവത്കരണം നടപ്പാക്കാനാണ് തീരുമാനം. ഓരോ സഹകരണ സ്ഥാപനത്തിൽ നിന്നും ഒഴിവാക്കേണ്ട പ്രവാസികളുടെ പേരുകൾ ഉൾപ്പെടുന്ന പട്ടിക തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
Comments (0)