umrah visa from kuwait കുവൈത്തിൽ കായിക, സാംസ്കാരിക, സാമൂഹിക പ്രവർത്തനങ്ങൾക്കുള്ള വിസയ്ക്ക് നിരവധി അപേക്ഷകർ
കുവൈത്ത് സിറ്റി: കായിക, സാംസ്കാരിക, സാമൂഹിക രംഗത്തുള്ളവർക്ക് കുവൈത്തിലെത്താൻ പ്രത്യേക വിസ അനുവദിക്കുമെന്ന umrah visa from kuwait പ്രഖ്യാപനത്തിന് പിറകെ അപേക്ഷാ പ്രവാഹം. നിരവധി സ്പോർട്സ് ക്ലബുകൾ ആയിരത്തോളം അപേക്ഷകൾ റസിഡൻസ് അഫയേഴ്സ് ഡിപ്പാർട്മെന്റിന് സമർപ്പിച്ചതായി അൽ റായി പത്രം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ആഴ്ചയാണ് ഇത് സംബന്ധമായ ഉത്തരവ് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ അൽ ഖാലിദ് പ്രഖ്യാപിച്ചത്. പ്രവേശന തീയതി മുതൽ വ്യവസ്ഥകളോടെ 250 ഓളം വിസകൾ ഇഷ്യൂ ചെയ്തതായി അൽറായി റിപ്പോർട്ടിൽ പറയുന്നു. വിസ അപേക്ഷകൾക്ക് ഇലക്ട്രോണിക് ആയി അപേക്ഷിക്കാം. വിസ അഭ്യർഥിക്കുന്ന സ്ഥാപനം കുവൈത്തിൽ താമസിക്കുന്ന സമയത്ത് സന്ദർശകന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനും ചെലവുകൾ വഹിക്കുന്നതിനും ബാധ്യസ്ഥരാണെന്നും അൽ റായ് റിപ്പോർട്ട് ചെയ്തു. രാജ്യത്ത് അംഗീകാരമുള്ള സ്പോർട്സ് ക്ലബുകളും സാംസ്കാരിക സംഘടനകൾ വഴിയും നൽകുന്ന അപേക്ഷകൾക്കാണ് മൂന്ന് മാസത്തെ കാലാവധിയുള്ള വിസകൾ അനുവദിക്കുക. മൂന്ന് മാസത്തേക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്ന സന്ദർശകർക്ക് ഒരു വർഷം വരെ വിസ നീട്ടിക്കൊടുക്കും. കായിക, സാംസ്കാരിക, സാമൂഹിക പ്രവർത്തനങ്ങൾക്ക് വിസ അനുവദിക്കുന്നത് ഈ മേഖലകളുടെ ഉണർവ് ലക്ഷ്യമിട്ടാണ്. വിദേശ പരിശീലകർ, കലാസാംസ്കാരിക, സാമൂഹിക രംഗത്തുള്ളവർ എന്നിവർക്ക് ഇതുവഴി രാജ്യത്ത് എത്താനാകും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
Comments (0)