മൊബൈൽ ആപ് ഡൗൺലോഡ് ചെയ്തപ്പോൾ കുവൈത്ത് സ്വദേശിക്ക് 5,900 ദീനാർ നഷ്ടപ്പെട്ടു; ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും
കുവൈത്ത് സിറ്റി: മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ്ചെയ്ത സ്വദേശിക്ക് 5,900 ദീനാർ നഷ്ടപ്പെട്ടു. ആഗോള സ്റ്റോക് എക്സ്ചേഞ്ചുകളിൽ നിക്ഷേപം നടത്തുന്നതിനായി ഇൻസ്റ്റാൾ ചെയ്ത വ്യാജ ആപ്പ് വഴിയാണ് പണം നഷ്ടമായതെന്ന് പ്രാദേശിക മാധ്യമമായ അൽ അൻബ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം അബൂ ഫുതൈറയിലാണ് സംഭവം.ലോക്കൽ നമ്പറിൽനിന്ന് വന്ന അജ്ഞാത കാളറുടെ നിർദേശപ്രകാരം സ്വദേശി യുവാവ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുകയായിരുന്നു. തുടർന്നാണ് പണം പിൻവലിച്ചതായി ബാങ്ക് സന്ദേശം ലഭിച്ചത്. ചതി മനസ്സിലാക്കിയ യുവാവ് പൊലീസിലും സൈബർ സെല്ലിലും പരാതി നൽകി. നേരത്തേ സമാനമായ നിരവധി കേസുകൾ കുവൈത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു. ബാങ്കിന്റെയോ മറ്റു സ്ഥാപനങ്ങളുടെയോ പ്രതിനിധികൾ എന്ന വ്യാജേന ഫോൺ ചെയ്യുന്നവർ ഉപഭോക്താക്കളെ ചില ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാൻ നിർബന്ധിക്കും. സ്ക്രീൻ പങ്കുവെക്കൽ സാധ്യമാകുന്ന ഇത്തരം ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾചെയ്ത് അവ തുറന്നാലുടൻ ഫോണിലെ വിവരങ്ങൾ തട്ടിപ്പുകാരുടെ കൈകളിലെത്തും. ഇതോടെ പണവും നഷ്ടപ്പെടും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
Comments (0)