Posted By user Posted On

finance കുവൈത്തിൽ പ്രവാസികളുടെ പണമയയ്ക്കൽ ​ഗണ്യമായി കുറഞ്ഞെന്ന് റിപ്പോർട്ട്

കുവൈത്തിൽ പ്രവാസികളുടെ പണമടയ്ക്കൽ ​ഗണ്യമായി കുറഞ്ഞെന്ന് റിപ്പോർട്ട്. 5.4 ബില്യൺ കെഡി finance ആണ് കഴിഞ്ഞ വർഷം പ്രവാസികൾ നാട്ടിലേക്ക് അയച്ചത്. 2021ലെ മൊത്തം പണം അയയ്ച്ച 5.5 ബില്യൺ കെഡിയുമായി താരതമ്യം ചെയ്യുമ്പോൾ 2.17 ശതമാനം കുറവു വന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തിന്റെ ഡാറ്റയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. 2022 ന്റെ ആദ്യ പാദത്തിൽ 1.47 ബില്യൺ കെഡി, രണ്ടാം പാദത്തിൽ 1.49 ബില്യൺ കെ‍ഡി, മൂന്നാം പാ​ദത്തിൽ 1.26 കെഡി, നാലാം പാദത്തിൽ 1.1 ബില്യൺ കെഡി എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

Comments (0)

Leave a Reply

Your email address will not be published. Required fields are marked *