
drugs test പുതിയ വീസയിൽ എത്തുന്നവർക്ക് ലഹരിപരിശോധന നടത്താൻ കുവൈത്ത്
കുവൈത്ത് സിറ്റി; രാജ്യത്തേക്ക് പുതിയ വീസയിൽ എത്തുന്നവർക്ക് ലഹരി പരിശോധന നടത്താൻ drugs test തീരുമാനിച്ച് കുവൈത്ത്. വീസ പുതുക്കുമ്പോൾ നിലവിലുള്ളവർക്കും പരിശോധന നിർബന്ധമാക്കും. വീസയ്ക്ക് മുൻപുള്ള ആരോഗ്യ പരിശോധനയിൽ ലഹരി രഹിത പരിശോധനയും ഉൾപ്പെടുത്താനാണ് ആലോചിക്കുന്നത്. സംശയിക്കപ്പെടുന്ന താമസക്കാരെയും പരിശോധിക്കും. ഇത്തരത്തിൽ പരിശോധ നടത്തുമ്പോൾ ലഹരി ഉപയോഗിച്ചതായി തെളിഞ്ഞാൽ ഇത്തരക്കാരെ നാടുകടത്താനാണ് തീരുമാനം. ലഹരിമരുന്ന് നിർമാർജനം ചെയ്യാനും വ്യാപനം പരിമിതപ്പെടുത്താനും ലക്ഷ്യമിട്ട് ആരോഗ്യ, ആഭ്യന്ത്ര മന്ത്രാലയങ്ങൾ സംയുക്തമായാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്മെന്റുമായി ഏകോപിപ്പിച്ച് പരിശോധനയ്ക്കായി പ്രത്യേക സംവിധാനവും ഒരുക്കും. ആരോഗ്യ, സുരക്ഷാ വിദഗ്ധർ ചേർന്നു തയാറാക്കിയ ആശയത്തിന് മന്ത്രിതല കൗൺസിൽ അംഗീകാരം നൽകി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
Comments (0)